സൈനിക വിന്യാസത്തെ വിമർശിച്ച മമത ബാനർജിക്ക് പ്രതിരോധ മന്ത്രിയുടെ കത്ത്; വിവാദം സൈന്യത്തിന്റെ മനോവീര്യം കെടുത്തും

കഴിഞ്ഞ കുറെ നാളുകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന നടപടിയുടെ ഭാഗമാണിത്. സംസ്ഥാന സര്‍ക്കാരിന്റെ ബന്ധപ്പെട്ട ഏജന്‍സികളുമായി നടത്തിയ കൂടിയാലോചനയ്ക്കു ശേഷമാണ് തിയ്യതി നിശ്ചയിച്ചതും സൈന്യത്തെ വിന്യസിച്ചതെന്നും പരീക്കര്‍ കത്തില്‍ വാദിക്കുന്നു.

സൈനിക വിന്യാസത്തെ വിമർശിച്ച മമത ബാനർജിക്ക് പ്രതിരോധ മന്ത്രിയുടെ കത്ത്; വിവാദം സൈന്യത്തിന്റെ മനോവീര്യം കെടുത്തും

്ന്യൂഡല്‍ഹി: പശ്ചിമബംഗാളിലെ ടോള്‍ പ്ലാസകളില്‍ സൈന്യത്തെ വിന്യസിച്ച നടപടിക്കെതിരെ രംഗത്തുവന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കേന്ദ്രപ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ കത്ത്. മമതയുടെ നിലപാടില്‍ അഗാധ ദു:ഖം രേഖപ്പെടുത്തിയുള്ള കത്തില്‍ ആരോപണങ്ങള്‍ സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കുമെന്ന് പരീക്കര്‍ പറയുന്നു. രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും ഇത്തരം കഴമ്പില്ലാത്ത ആരോപണങ്ങളില്‍ സൈന്യത്തെ പരാമര്‍ശിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും പരീക്കര്‍ ആവശ്യപ്പെടുന്നു.


പൊതുസമൂഹത്തില്‍ ഇത്രയേറെ പ്രഗത്ഭയും ഉന്നത പദവി അലങ്കരിക്കുന്നതുമായ താങ്കളെ പോലുള്ള ഒരാളില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഒരിക്കലും പ്രതീച്ചിരുന്നതല്ലെന്നു പറഞ്ഞ പരീക്കര്‍ 'ഒഴിവാക്കാവുന്ന വിവാദം' എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞ കുറെ നാളുകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന നടപടിയുടെ ഭാഗമാണിത്. സംസ്ഥാന സര്‍ക്കാരിന്റെ ബന്ധപ്പെട്ട ഏജന്‍സികളുമായി നടത്തിയ കൂടിയാലോചനയ്ക്കു ശേഷമാണ് തിയ്യതി നിശ്ചയിച്ചതും സൈന്യത്തെ വിന്യസിച്ചതെന്നും പരീക്കര്‍ കത്തില്‍ വാദിക്കുന്നു.

'പരാമര്‍ശം നടത്തുന്നതിനു മുമ്പ് ബന്ധപ്പെട്ട ഏജന്‍സികളുമായി ആശയവിനിമയം നടത്താന്‍ തയ്യാറായിരുന്നെങ്കില്‍ ഈ നടപടി ഒരു കൂട്ടായ തീരുമാനത്തിന്റെ ഫലമാണെന്ന് താങ്കള്‍ക്ക് അറിയാന്‍ കഴിഞ്ഞേനെ'- പരീക്കര്‍ പറയുന്നു. രാജ്യത്തെ ഏറ്റവും അച്ചടക്കമുള്ള ഒരു വിഭാഗമാണ് സൈന്യം. അവരുടെ സേവനസന്നദ്ധതയിലും നിക്ഷ്പക്ഷ നിലപാടിലും രാജ്യം അഭിമാനം കൊള്ളുന്നു. ഇത്തരമൊരു വിവാദത്തോടെ ബന്ധപ്പെട്ട സംസ്ഥാന ഏജന്‍സിയുമായുള്ള ആശയവിനിമയത്തിന്റെ വിവരങ്ങള്‍ ഹാജരാക്കാന്‍ സൈനിക നേതൃത്വം നിര്‍ബന്ധിതരായെന്നും അദ്ദേഹം വിശദീകരിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ നോട്ടുനിരോധന നടപടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച മമത ബാനര്‍ജി, പശ്ചിമബംഗാളിലെ ടോള്‍പ്ലാസകളില്‍ സൈന്യത്തെ വിന്യസിച്ചത് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെയായിരുന്നെന്ന് വ്യക്തമാക്കിയിരുന്നു. സൈന്യത്തിന്റേത് കീഴ്‌വഴക്കില്ലാത്ത നടപടിയാണെന്നും അടിയന്തരാവസ്ഥയേക്കാള്‍ രൂക്ഷമായ അവസ്ഥയാണിതെന്നും അവര്‍ ആരോപിച്ചിരുന്നു. നോട്ടുനിരോധനത്തിനെതിരായ നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍ പകവീട്ടുകയാണെന്നായിരുന്നു തൃണമൂല്‍ നേതാക്കളുടെ ആക്ഷേപം.

തന്റെ ഓഫീസിനു മുന്നിലെ ടോള്‍പ്ലാസയില്‍ സൈന്യത്തെ വിന്യസിച്ചതിനെതിരെ തുടര്‍ച്ചയായ 36 മണിക്കൂര്‍ മമത പുറത്തിറങ്ങാതെ പ്രതിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് അവിടെനിന്നും സൈന്യം പിന്‍വാങ്ങുകയും മമത സമരം അവസാനിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ബാക്കിയുള്ള ടോള്‍പ്ലാസകളില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ കേന്ദ്രത്തിനെതിരെ നിയമനപടിക്കൊരുങ്ങുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

Read More >>