പുഴ പുറമ്പോക്ക് ഭൂമി കയ്യേറി പാര്‍ക്ക് നിര്‍മ്മാണം; പൊളിച്ചു മാറ്റാമെന്ന് അസറ്റ് ഹോംസ്

കളമശ്ശേരി നഗരസഭയിലെ ഒന്നാം വാർഡിൽ മുട്ടാർ പുഴയോടു ചേർന്നാണ് കയ്യേറ്റം. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന സമയത്ത് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നിർമ്മാണം നീക്കം ചെയ്യാമെന്ന് അസറ്റ് ഹോംസ് അറിയിച്ചിട്ടുണ്ട്.

പുഴ പുറമ്പോക്ക് ഭൂമി കയ്യേറി പാര്‍ക്ക് നിര്‍മ്മാണം; പൊളിച്ചു മാറ്റാമെന്ന് അസറ്റ് ഹോംസ്

കൊച്ചി: കളമശ്ശേരി മുനിസിപ്പാലിറ്റി ഗ്‌ളാസ് കോളനി പരിസരത്താണ് മുട്ടാര്‍ പുഴയോട് ചേര്‍ന്ന് അമ്പത് സെന്റ് പുഴ പുറമ്പോക്ക് ഭൂമി ഫ്‌ളാറ്റ് നിര്‍മ്മാതാക്കളായ അസറ്റ് ഹോംസ് കയ്യേറിയത്. അസറ്റ് ഹോംസിന്റെ കസവ് വില്ലയോട് ചേര്‍ന്ന സ്ഥലത്ത് ഷട്ടില്‍ കോര്‍ട്ട് നിര്‍മ്മിക്കുകയും തണല്‍ വൃക്ഷങ്ങള്‍ നടുകയും ചെയ്തിരുന്നു. ഇവിടെ പൊതുജനങ്ങള്‍ക്ക് പ്രവേശനം തടഞ്ഞുകൊണ്ട് പുഴ വരെ ഇഷ്ടിക മതില്‍ക്കെട്ടിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.


[caption id="attachment_68367" align="aligncenter" width="559"] വില്ലയോട് ചേർന്നുള്ള പുറമ്പോക്ക് ഭൂമി[/caption]

ഇതിനെതിരെ സ്ഥലവാസിയായ ഹുസൈന്‍ മംഗലത്ത് എന്നയാള്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും കയ്യേറ്റം ഒഴിവാക്കി തരണമെന്ന അറിയിപ്പ് അസറ്റ് ഹോംസിന് നല്‍കുകയായിരുന്നു.

മോടി പിടിപ്പിച്ചിരിക്കുന്ന സ്ഥലം പുഴ പുറമ്പോക്ക് ഭൂമിയാണെന്ന് ഇതിന് നല്‍കിയ മറുപടിയില്‍ അസറ്റ് ഹോംസ് സമ്മതിക്കുന്നുണ്ട്. ഭൂമിയില്‍ അസറ്റ് ഹോംസിനും കസവ് വില്ലയില്‍ താമസിക്കുന്നവര്‍ക്കും അവകാശമില്ല. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന സമയത്ത് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യാമെന്നും സമ്മതപത്രത്തില്‍ അസറ്റ് ഹോംസ് അറിയിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു.

Read More >>