2017ന്റെ നിറം പച്ചയാകും

പാന്റോണ്‍ കണ്ടെത്തുന്ന ഓരോ വര്‍ഷത്തേയും ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ കഴിവുള്ള നിറത്തിന് ലോകമെമ്പാടും നിന്ന്‌ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

2017ന്റെ നിറം പച്ചയാകും

2017ന്റെ നിറം പച്ചയായിരുക്കുമെന്ന് സൂചന. 2017ലെ നിറം പച്ചയായിരിക്കുമെന്ന് പറയുന്ന പാന്റോണിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതുവരെ ഉപയോഗിക്കാത്ത നിരവധി നിറങ്ങളാണ് ഈ വര്‍ഷത്തെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇന്ദ്രനീലം, പ്രൈംറോസ് മഞ്ഞ പോലുള്ളവ പട്ടികയിലുള്‍പ്പെടുന്നു. ഫാഷന്‍ വീക്കുകള്‍ നടക്കുന്നതിന് മുന്നോടിയായാണ് പട്ടിക പുറത്തിറങ്ങിയിരിക്കുന്നത്. 2016ല്‍ പാന്റോണ്‍ പുറത്തുവിട്ട ലിസ്റ്റിലുണ്ടായിരുന്ന റോസ് ക്വാര്‍ട്‌സ് എന്ന നിറം ഫര്‍ണിച്ചര്‍ ഉല്‍പ്പന്നങ്ങള്‍ മുതല്‍ ഷൂസുകളിലും കെട്ടിടങ്ങളിലും വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു.വിവിധ വ്യവസായങ്ങള്‍, അച്ചടി, വസ്ത്രനിര്‍മാണം, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിറങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്ന ന്യൂജേഴ്‌സി കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന കമ്പനിയാണ് പാന്റോണ്‍. ലോകമെമ്പാടുമുള്ള ഗ്രാഫിക് ഡിസൈനര്‍മാരും ഫാഷന്‍ ഡിസൈനര്‍മാരുമെല്ലാം പാന്റോണ്‍ നിറങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്.