നിശ്ചയിച്ചതിനും ഒരുമാസം മുമ്പ് പന്തളം- കുറുന്തോട്ടയം പാലം ഗതാഗതത്തിനായി തുറന്നു; പണിപൂര്‍ത്തിയാക്കിയത് എസ്റ്റിമേറ്റ് തുകയില്‍ നിന്നും 70 ലക്ഷം കുറച്ച്

4.2 കോടി രൂപയ്ക്കാണ് പാലം കരാര്‍ നല്‍കിയിരുന്നത്. ഇതില്‍ 70 ലക്ഷം രൂപ മിച്ചം പിടിച്ചാണ് പൊതുമരാമത്തു വകുപ്പ് മറ്റു വകുപ്പുകള്‍ക്കു മാതൃകകാട്ടിയത്. അഞ്ചുമാസം മുമ്പാണ് പാലത്തിന്റെ പണി ആരംഭിച്ചത്.

നിശ്ചയിച്ചതിനും ഒരുമാസം മുമ്പ് പന്തളം- കുറുന്തോട്ടയം പാലം ഗതാഗതത്തിനായി തുറന്നു; പണിപൂര്‍ത്തിയാക്കിയത് എസ്റ്റിമേറ്റ് തുകയില്‍ നിന്നും 70 ലക്ഷം കുറച്ച്

നിശ്ചയിച്ചതിനും ഒരുമാസം മുമ്പ് പന്തളം- കുറുന്തോട്ടയം പാലം ഗതാഗതത്തിനായി തുറന്നു നല്‍കി പൊതുമരാമത്തു വകുപ്പ്. മന്ത്രി ജി സുധാകരനാണ് പാലം ഉദ്ഘാടനം ചെയ്തത്. എംസി റോഡില്‍ വര്‍ഷങ്ങളായി അനുഭവപ്പെട്ടിരുന്ന ഗതാഗതക്കുരുക്കിനാണ് ഇതോടെ പരിഹാരമാകുന്നതു. കരാര്‍ തുകയില്‍ നിന്ന് 70 ലക്ഷം രൂപ കുറച്ച് പണിപൂര്‍ത്തിയാക്കി മാതൃകയാകാനും പൊതുമരാമത്തു വകുപ്പിനു കഴിഞ്ഞു.

4.2 കോടി രൂപയ്ക്കാണ് പാലം കരാര്‍ നല്‍കിയിരുന്നത്. ഇതില്‍ 70 ലക്ഷം രൂപ മിച്ചം പിടിച്ചാണ് പൊതുമരാമത്തു വകുപ്പ് മറ്റു വകുപ്പുകള്‍ക്കു മാതൃകകാട്ടിയത്. അഞ്ചുമാസം മുമ്പാണ് പാലത്തിന്റെ പണി ആരംഭിച്ചത്. നിശ്ചയിച്ച തീയതിയില്‍ നിന്നും ഒരു മാസം മുമ്പു തന്നെ പാലത്തിന്റെ പണി പൂര്‍ത്തിയാകുകയായിരുന്നു.

കഴിഞ്ഞദിവസം പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പാലം ഉദ്ഘാടനം ചെയ്ത് യാത്രികര്‍ക്കായി തുറന്നുകൊടുത്തു. പാലം യാഥാര്‍ത്ഥ്യമായതോടെ ശബരിമല തീര്‍ത്ഥാടകര്‍ക്കും വലിയ ആശ്വാസമാകും.

Read More >>