അതിർത്തിക്കപ്പുറത്തു നിന്നും ധോണിക്കൊരു ആരാധകൻ; മെൽബണിൽ വൈറലായി പാകിസ്ഥാൻകാരൻ

ധോണിയുടെ പാകിസ്ഥാൻകാരനായ ആരാധകൻ മെൽബൺ സ്റ്റേഡിയത്തിലെത്തിയപ്പോൾ ധരിച്ച ജഴ്‌സിയാണ് ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലും വിവാദവും ചർച്ചയും ആകുന്നത്. പാകിസ്ഥാന്റെ ഏകദിന ജഴ്‌സിയാണ് ആരാധകർ ധരിച്ചതെങ്കിലും ആ ജഴ്‌സിക്ക് പിറകിൽ കറുത്ത നിറത്തിൽ എം.എസ്. ധോണിയുടെ പേരും ഏഴാം നമ്പറുമാണുള്ളത്. ധോണിയോടുള്ള കടുത്ത ആരാധനയും രാജ്യത്തോടുള്ള കൂറുമാണ് ഈവിധം ചെയ്തതിന് കാരണമെന്നാണ് ആരാധകന്റെ പക്ഷം.

അതിർത്തിക്കപ്പുറത്തു നിന്നും ധോണിക്കൊരു ആരാധകൻ; മെൽബണിൽ വൈറലായി പാകിസ്ഥാൻകാരൻ

രാജ്യത്തിന്റെ അതിർവരമ്പുകൾക്കും രാഷ്ട്രീയ വൈരാഗ്യത്തിനും കായികലോകത്തെന്ത് കാര്യം? മെൽബൺ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ അത്യപൂർവ കാഴ്ചയോട് ശരാശരി കായിക പ്രേമി ഈവിധം ചോദിച്ചാൽ തെറ്റാകുന്നതെങ്ങനെ? പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ആരാധകനായ യുവാവാണ് ഓസ്‌ട്രേലിയ - പാകിസ്ഥാൻ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ കമന്റേറ്റർമാർക്കും ഇന്ത്യ - പാക് ക്രിക്കറ്റ് ആരാധകർക്കും ഗാലറിക്കും അപൂർവ കാഴ്ചയൊരുക്കിയത്.

ധോണിയുടെ പാകിസ്ഥാൻകാരനായ ആരാധകൻ മെൽബൺ സ്റ്റേഡിയത്തിലെത്തിയപ്പോൾ ധരിച്ച ജഴ്‌സിയാണ് ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലും വിവാദവും ചർച്ചയും ആകുന്നത്. പാകിസ്ഥാന്റെ ഏകദിന ജഴ്‌സിയാണ് ആരാധകർ ധരിച്ചതെങ്കിലും ആ ജഴ്‌സിക്ക് പിറകിൽ കറുത്ത നിറത്തിൽ എം.എസ്. ധോണിയുടെ പേരും ഏഴാം നമ്പറുമാണുള്ളത്. ധോണിയോടുള്ള കടുത്ത ആരാധനയും രാജ്യത്തോടുള്ള കൂറുമാണ് ഈവിധം ചെയ്തതിന് കാരണമെന്നാണ് ആരാധകന്റെ പക്ഷം.

അതിർത്തി കടന്നുള്ള ആരാധന പ്രകടിപ്പിച്ചാൽ രാജ്യദ്രോഹം ആരോപിച്ച് കേസെടുക്കുന്നതാണ് ഇതുവരെയുള്ള ഇരു രാജ്യങ്ങളിലെയും രീതി. അസമിൽ ഒരു ക്രിക്കറ്റ് മാച്ചിനിടെ ഷാഹിദ് അഫ്രിദിയുടെ പേരും നമ്പറുമുള്ള ജഴ്‌സി അണിഞ്ഞ റിപ്പൺ ചൗധരിയെന്ന യുവാവിനെ ലോക്കൽ പൊലീസ് കേസെടുത്ത് ജയിലിലാക്കിയിരുന്നു. ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയോടുള്ള ആരാധന മൂത്ത് വീടിന്റെ ഇറയത്ത് ഇന്ത്യൻ പതാക കെട്ടിയ യുവാവിനും സമാന സാഹചര്യം തന്നെയായിരുന്നു. അതിർത്തിക്കപ്പുറത്തുള്ള ധോണിയുടെ ആരാധകന് നീതി കിട്ടുമോ? വരുംനാളുകളിൽ കണ്ടുതന്നെ അറിയണം.

ഇതേസമയം, പാകിസ്ഥാൻ ഒന്നാം ഇന്നിങ്‌സിൽ ഉയർത്തിയ 443 റൺസ് എന്ന ലക്ഷ്യത്തിനെതിരെ ഓസ്‌ട്രേലിയ നാലാം ദിനം കളി നിറുത്തുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 465 റൺസെടുത്തിട്ടുണ്ട്.