പാക് തടവിലായിരുന്ന 220 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കു മോചനം

കറാച്ചിയിലെ മാലിര്‍ ജയിലില്‍ കഴിഞ്ഞിരുന്ന തടവുകാരെയാണ് പാക്കിസ്ഥാന്‍ വിട്ടയച്ചിരിക്കുന്നത്. പാക് ആഭ്യന്തര മന്ത്രാലമാണു ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

പാക് തടവിലായിരുന്ന 220 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കു മോചനം

കറാച്ചി: പാക് തടവിലായിരുന്ന 220 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കു മോചനം. കറാച്ചിയിലെ മാലിര്‍ ജയിലില്‍ കഴിഞ്ഞിരുന്ന തടവുകാരെയാണ് സദുദ്ദേശപരമായ നീക്കമെന്ന നിലയില്‍ പാക്കിസ്ഥാന്‍ വിട്ടയച്ചിരിക്കുന്നത്. പാക് ആഭ്യന്തര മന്ത്രാലമാണു ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

മോചിതരായ 220 പേരെയും നാളെ വാഗാ അതിര്‍ത്തിയില്‍ വച്ച് ഇന്ത്യക്കു കൈമാറുമെന്നാണ് റിപോര്‍ട്ടുകള്‍. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാന്റെ നീക്കം. സമുദ്രാര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്ന കുറ്റം.


എന്നാല്‍ 219 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ കൂടി ഇനിയും തടവില്‍ കഴിയുന്നുണ്ടെന്ന് മാലിര്‍ ജയില്‍ സൂപ്രണ്ട് ഹസന്‍ സെഹ്‌തോ അറിയിച്ചു. ഇവരെ ജനുവരി അഞ്ചിനു വിട്ടയക്കുമെന്നാണ് പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

Read More >>