40ലധികം യാത്രക്കാരുമായി പാകിസ്ഥാനില്‍ വിമാനം തകര്‍ന്നു വീണു കത്തിയമര്‍ന്നു

ചിതാലിൽ നിന്നും ഇസ്ലാമബാദിലേക്ക് പറക്കുകയായിരുന്ന വിമാനമാണ് അപകടത്തിൽ പെട്ടത്.

40ലധികം യാത്രക്കാരുമായി പാകിസ്ഥാനില്‍ വിമാനം തകര്‍ന്നു വീണു കത്തിയമര്‍ന്നു

പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് യാത്രാവിമാനം 40ലധികം യാത്രക്കാരുമായി തകർന്നു വീണു അഗ്നിക്കിരയായി. യാത്രക്കാരാരും രക്ഷപ്പെട്ടതായി സൂചനകളില്ല.

ചിതാലിൽ നിന്നും ഇസ്ലാമബാദിലേക്ക് പറക്കുകയായിരുന്ന വിമാനമാണ് അപകടത്തിൽ പെട്ടത്. പറന്നുയർന്നു ഒരു മണിക്കൂറിന് ശേഷം വിമാനത്താവളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു

ഹവേലിയൻ മലനിരകൾക്ക് സമീപം വച്ചു വിമാനത്തിന് യന്ത്രത്തകരാർ ഉണ്ടായെന്നും നിയന്ത്രണം നഷ്ടപ്പെട്ട വിമാനം താഴേക്ക് പതിച്ചു കത്തിയമരുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.


സൈന്യത്തിന്റെ സഹായത്തോടെ അപകടമുണ്ടായ സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.


വിമാനത്തിൽ 47 യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് പാകിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രാഥമികമായി വിലയിരുത്തിയത്. എന്നാൽ ജീവനക്കാർ ഉൾപ്പെടെ 41 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് ചിതാൽ എയർപോർട്ടിൽ നിന്നും ലഭ്യമായ വിവരം. യാത്രക്കാരിൽ 2 കുട്ടികൾ ഉൾപ്പടെ 9 സ്ത്രീകളുമുണ്ട്.

അപകടത്തിൽ പെട്ടവരിൽ പാകിസ്ഥാൻ പോപ്പ് ഗായകൻ ജുനൈദ് ജംഷദും ഉൾപ്പെടുന്നുണ്ട്.

Read More >>