ഇനി ഈ വൈദികന് ഡ്രൈവിംഗ് ലൈസന്‍സില്‍ കൊമ്പുള്ള ചിത്രം ഉപയോഗിക്കാം

ആടിന്റെ കൊമ്പുകള്‍ തലയില്‍ ഫിറ്റുചെയ്ത് ജീവിക്കുന്ന വൈദികന്‍ നടത്തിയ ദീര്‍ഘനാളത്തെ പോരാട്ടത്തിനൊടുവിലാണ് കൊമ്പുകളുള്ള ചിത്രം ലൈസന്‍സില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചത്

ഇനി ഈ വൈദികന് ഡ്രൈവിംഗ് ലൈസന്‍സില്‍ കൊമ്പുള്ള ചിത്രം ഉപയോഗിക്കാം

വര്‍ഷങ്ങളായി ആടിന്റെ കൊമ്പുകള്‍ തലയില്‍ ഫിറ്റുചെയ്ത് നടക്കുന്ന പാഗന്‍ വൈദികന് കൊമ്പുള്ള ചിത്രം ഡ്രൈവിംഗ് ലൈസന്‍സില്‍ ഉപയോഗിക്കാന്‍ അനുമതി. അമേരിക്കയിലെ മില്ലിനോക്കറ്റ് സ്വദേശിയായ ഫെലാന്‍ മൂണ്‍സോംഗിനാണ്് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് മോട്ടോര്‍ വെഹിക്കിള്‍ അഡ്മിനിസ്‌ട്രേറ്റേഴ്‌സ് മാര്‍ഗനിര്‍ദ്ദേശ പ്രകാരം അപൂര്‍വമായ ചിത്രം ലൈസന്‍സില്‍ ചേര്‍ക്കാന്‍ അനുമതി നല്‍കിയത്. 2009ല്‍ നടന്ന ഒരു മതസമ്മേളനത്തിനിടെയാണ് ഇദ്ദേഹത്തിന് സുഹൃത്ത് തന്റെ ആയിടെ ചത്ത ആടിന്റെ കൊമ്പ് സമ്മാനിച്ചത്.


മറ്റുപലരും സ്വീകരിക്കാന്‍ കൂട്ടാക്കാതിരുന്ന കൊമ്പ് മൂണ്‍സോംഗ് സ്വീകരിച്ച് തലയില്‍ ഫിറ്റുചെയ്തു. കുളിക്കുമ്പോഴോ ഉറങ്ങുമ്പോഴോ ഇദ്ദേഹം കൊമ്പുകള്‍ ഊരിമാറ്റിയിരുന്നില്ല. കൊമ്പുകള്‍ ശരീരത്തിന്റെ ഒരു ഭാഗമായി പിന്നീട് മാറിയതായും അവ തന്റെ മതവിശ്വാസത്തിന്റേയും പൗരോഹിത്യത്തിന്റേയും ഒഴിച്ചുകൂട്ടാനാകാത്ത ഘടകമായി മാറിയതായും അദ്ദേഹം പറഞ്ഞു. യാതൊരു കാരണവശാലും കൊമ്പുകള്‍ ഊരിമാറ്റാന്‍ മൂണ്‍സോംഗ് തയ്യാറാകാതിരുന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കൊമ്പുകളോടെയുള്ള ചിത്രം ബാംഗോറിലെ ബ്യൂറോ ഓഫ് മോട്ടോര്‍ വെഹിക്കിള്‍ വിഭാഗം മെയ്ന്‍ സംസ്ഥാനത്തിന്റെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാകാതിരുന്നതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി.

Pagan Priest Wins Right To Wear Horns On Photo ID, Says They're 'Religious Attire

പാഗന്‍ പുരോഹിതനായ തനിക്ക് മതവിശ്വാസപ്രകാരം കൊമ്പുകള്‍ ഊരിമാറ്റാനാകില്ലെന്ന് ഇദ്ദേഹം അധികൃതരെ അറിയിച്ചെങ്കിലും മെയ്ന്‍സ് സംസ്ഥാന സെക്രട്ടറിയുടെ അനുമതി ഇക്കാര്യത്തില്‍ വേണമെന്നായിരുന്നു മറുപടി. കൊമ്പുകള്‍ വിശ്വാസപരമായി എന്തുകൊണ്ട് ആവശ്യമാണെന്ന് വ്യക്തമാക്കുന്ന മതഗ്രന്ഥത്തിലെ വാക്യങ്ങള്‍ കാണിക്കാനായിരുന്നു സെക്രട്ടറിയുടെ മറുപടി. ഇതിനെത്തുടര്‍ന്ന് 'പാഗന്‍ റിലീജിയന്‍സ്, എ ഹാന്‍ഡ്ബുക്ക് ഫോര്‍ ഡൈവേഴ്‌സിറ്റി ട്രെയിനിംഗ്' അടക്കം നാല് ഗ്രന്ഥങ്ങള്‍ മൂണ്‍സോംഗ് അധികൃതര്‍ക്ക് എത്തിച്ചു. ഇതേസമയം ഇദ്ദേഹത്തിന്റെ ആവശ്യത്തിന് അനുകൂലമായി നിരവധി വ്യക്തികളും സംഘടനകളും രംഗത്തുവന്നു. ഇതോടെയാണ് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് മോട്ടോര്‍ വെഹിക്കിള്‍ അഡ്മിനിസ്‌ട്രേറ്റേഴ്‌സിന്റെ നടപടിയുണ്ടായത്. വാഹനമോടിക്കാറില്ലെങ്കിലും ഇദ്ദേഹം ലഭിക്കുന്ന ലൈസന്‍സ് ഉപയോഗിച്ച് കാലിഫോര്‍ണിയയ്ക്ക് വിമാനയാത്ര നടത്താനൊരുങ്ങുകയാണ്.

Read More >>