കഴിഞ്ഞദിവസം സിപിഎമ്മില്‍ ചേര്‍ന്ന പത്മകുമാര്‍ സംഘപരിവാറിലേക്ക് തിരിച്ചുപോയി

കഴിഞ്ഞദിവസമാണ് ഹിന്ദു ഐക്യവേദി മുന്‍ സെക്രട്ടറി പി പത്മകുമാര്‍ ആര്‍എസ്എസ് വിട്ടത്. എന്നാല്‍ നാലുദിവസത്തിനു ശേഷം വീണ്ടും പത്മകുമാര്‍ പഴയ പാളയത്തിലേക്കു തന്നെ മടങ്ങുകയായിരുന്നു. തിരുവനന്തപുരത്തു നടന്ന ബിജെപിയുടെ കെ ടി ജയകൃഷ്ണന്‍ അനുസ്മരണ ചടങ്ങിലാണ് പത്മകുമാര്‍ തിരിച്ചുപോക്ക് പ്രഖ്യാപിച്ചത്.

കഴിഞ്ഞദിവസം സിപിഎമ്മില്‍ ചേര്‍ന്ന പത്മകുമാര്‍ സംഘപരിവാറിലേക്ക് തിരിച്ചുപോയി

തിരുവനന്തപുരം: നോട്ടുനിരോധനത്തെ തുടര്‍ന്ന് ആര്‍എസ്എസ് വിട്ട് സിപിഎമ്മിലെത്തിയ പി പത്മകുമാര്‍ സംഘപരിവാറിലേക്കു തിരിച്ചുപോയി. കഴിഞ്ഞദിവസമാണ് ഹിന്ദു ഐക്യവേദി മുന്‍ സെക്രട്ടറി പി പത്മകുമാര്‍ ആര്‍എസ്എസ് വിട്ടത്. എന്നാല്‍ നാലുദിവസത്തിനു ശേഷം വീണ്ടും പത്മകുമാര്‍ പഴയ പാളയത്തിലേക്കു തന്നെ മടങ്ങുകയായിരുന്നു. തിരുവനന്തപുരത്തു നടന്ന ബിജെപിയുടെ കെ ടി ജയകൃഷ്ണന്‍ അനുസ്മരണ ചടങ്ങിലാണ് പത്മകുമാര്‍ തിരിച്ചുപോക്ക് പ്രഖ്യാപിച്ചത്.


നേമം എംഎല്‍എയും ബിജെപി നേതാവുമായ ഒ രാജഗോപാലും ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷും പത്മകുമാറിനെ പാര്‍ട്ടി പതാകയണിയിച്ച് സ്വീകരിച്ചു. നാലുദിവസം മുമ്പ് തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളത്തിലായിരുന്നു പത്മകുമാറിന്റെ പാര്‍ട്ടി മാറ്റപ്രഖ്യാപനം. ഏറെനാളായി ആര്‍എസ്എസ് നിലപാടുകളോട് വിയോജിപ്പുണ്ടെങ്കിലും നോട്ടുനിരോധന വിഷയത്തിലെ സംഘപരിവാറിന്റെ നിലപാടാണ് തന്നെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്നായിരുന്നു വിശദീകരണം.

Read More >>