ശമ്പള വിതരണം മുടങ്ങിയതിൽ സർക്കാരിനു പങ്കെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ശമ്പളം മുടങ്ങുമെന്ന് സർക്കാർ മുൻകൂട്ടി കണ്ടില്ല. തമിഴ്നാട്, അന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങൾ ഇക്കാര്യം നേരത്തെ തന്നെ റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ധനമന്ത്രി തോമസ് ഐസക് ഇപ്പോൾ നടത്തുന്നത് വെറും റോഡ് ഷോ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ശമ്പള വിതരണം മുടങ്ങിയതിൽ സർക്കാരിനു പങ്കെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നോട്ട് നിരോധനത്തെതുടർന്ന് സംസ്ഥാനത്തെ ട്രഷറികളിലൂടെയുണ്ടായ ശമ്പള-പെൻഷൻ വിതരണം മുടങ്ങിയതിനെതിരെ സംസ്ഥാന സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നോട്ട് റദ്ദാക്കിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ വേണ്ട നടപടി സ്വീകരിച്ചില്ല. പ്രതിസന്ധി പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും ചെന്നിത്തല പറഞ്ഞു.

ശമ്പളം മുടങ്ങുമെന്ന് സർക്കാർ മുൻകൂട്ടി കണ്ടില്ല. തമിഴ്നാട്, അന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങൾ ഇക്കാര്യം നേരത്തെ തന്നെ റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ധനമന്ത്രി തോമസ് ഐസക് ഇപ്പോൾ നടത്തുന്നത് വെറും റോഡ് ഷോ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ റേഷൻ വിതരണം പൂർണ്ണമായും മുടങ്ങി. ഇപ്പോൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ ദുരന്ത നിവാരണ പാക്കേജ് സർക്കാർ പ്രഖ്യാപിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സംസ്ഥാന ആവശ്യപ്പെടുന്ന തുക റിസര്‍വ് ബാങ്ക് അനുവദിക്കുന്നില്ലെന്ന് ഇന്നലെ ധനമന്ത്രി ടിഎം തോമസ് ഐസക് പറഞ്ഞിരുന്നു. റിസര്‍വ് ബാങ്ക് അനുവദിക്കുന്ന തുകയുടെ അടിസ്ഥാനത്തില്‍ മാത്രമേ പ്രതിസന്ധി എത്രമാത്രം രൂക്ഷമാകുമെന്നു പറയാന്‍ കഴിയൂ എന്നും ധനമന്ത്രി പറഞ്ഞു.

നോട്ട് അസാധുവാക്കിയതിനു ശേഷമുള്ള ആദ്യ ശമ്പള ദിനത്തില്‍ സംസ്ഥാനം 167 കോടി രൂപയായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ 117 കോടി രൂപ മാത്രമായിരുന്നു ആര്‍ബിഐ നല്‍കിയത്. അടുത്ത ദിവസം 140 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും 99 കോടി രൂപ മാത്രമായിരുന്നു ലഭിച്ചത്. ഇത് സ്ഥിതി തുടര്‍ന്നാല്‍ ശമ്പള-പെന്‍ഷന്‍ വിതരണം കൂടുതല്‍ പ്രതിസന്ധിയിലാകും.

Read More >>