അസാധുവായ 500 രൂപ നോട്ട് പെട്രോൾ പമ്പുകളിൽ ഇന്നു കൂടി ഉപയോഗിക്കാം

ദേശീയ പാതകളില്‍ ടോള്‍ പിരിക്കുന്നത് ഇന്ന് അര്‍ദ്ധ രാത്രിക്ക് ശേഷം പുനഃരാരംഭിക്കും. എല്ലാ ടോള്‍പ്ലാസകളിലും സ്വൈപിംഗ് മെഷീനുകള്‍ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു.

അസാധുവായ 500 രൂപ നോട്ട് പെട്രോൾ പമ്പുകളിൽ ഇന്നു കൂടി ഉപയോഗിക്കാം

തിരുവനന്തപുരം: പിന്‍വലിച്ച 500 രൂപ നോട്ട് ഉപയോഗിക്കാനുള്ള സമയ പരിധി ഇന്നവസാനിക്കും. പെട്രോള്‍ ബങ്കുകളിലും, വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനും പഴയ നോട്ടു ഇന്നു കൂടി മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. അതേ സമയം റെയില്‍വേ സ്‌റ്റേഷനുകളില്‍ 500 രൂപ ഈ മാസം പതിനഞ്ചു വരെ ഉപയോഗിക്കാം

അതേ സമയം ദേശീയ പാതകളില്‍ ടോള്‍ പിരിക്കുന്നത് ഇന്ന് അര്‍ദ്ധ രാത്രിക്ക് ശേഷം പുനഃരാരംഭിക്കും. എല്ലാ ടോള്‍പ്ലാസകളിലും സ്വൈപിംഗ് മെഷീനുകള്‍ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു.

ഈ മാസം 15 വരെ പഴയ പിന്‍വലിച്ച നോട്ടുകള്‍ ഉപയോഗിക്കാം എന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന നിര്‍ദ്ദേശം.

Read More >>