പനീര്‍ശെല്‍വം താത്ക്കാലിക മുഖ്യമന്ത്രിയാകുമെന്നു സൂചന; തീരുമാനത്തില്‍ ഒപ്പു വയ്ക്കാന്‍ എംഎല്‍എമാര്‍ക്കു നിര്‍ദ്ദേശം

തന്റെ ഉറ്റവർ ആരെങ്കിലും മുഖ്യമന്ത്രിയാകണമെന്ന നിലപാടിലായിരുന്നു ജയലളിതയുടെ തോഴിയായ ശശികല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പകരം മുഖ്യമന്ത്രിയെ സംബന്ധിച്ചു തര്‍ക്കം വേണ്ടെന്നായിരുന്നു ഭൂരിഭാഗം നേതാക്കളുടേയും അഭിപ്രായം.

പനീര്‍ശെല്‍വം താത്ക്കാലിക മുഖ്യമന്ത്രിയാകുമെന്നു സൂചന; തീരുമാനത്തില്‍ ഒപ്പു വയ്ക്കാന്‍ എംഎല്‍എമാര്‍ക്കു നിര്‍ദ്ദേശം

ചെന്നൈ: ജയലളിതയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നു ധനമന്ത്രി ഒ പനീര്‍ശെല്‍വം താത്ക്കാലിക മുഖ്യമന്ത്രിയാകാന്‍ സാധ്യത. അപ്പോളോ ആശുപത്രിയില്‍ ചേര്‍ന്ന എഐഎഡിഎംകെ എഎല്‍എമാരുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ ധാരണയായതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എംഎല്‍എമാരോട് ഇതു സംബന്ധിച്ച തീരുമാനത്തില്‍ ഒപ്പുവയ്ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വൈകിട്ട് പാർട്ടി എംഎൽഎമാർ ഔദ്യോഗികമായി യോഗം ചേർന്ന് നിയമസഭാകക്ഷി നേതാവിനെ തെരെഞ്ഞെടുക്കും. പാർട്ടിയുടെ 135 എംഎൽഎമാരും പനീർശെൽവത്തെ പിന്തുണയ്ക്കും.


തന്റെ ഉറ്റവർ ആരെങ്കിലും മുഖ്യമന്ത്രിയാകണമെന്ന നിലപാടിലായിരുന്നു ജയലളിതയുടെ തോഴിയായ ശശികല. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പകരം മുഖ്യമന്ത്രിയെ സംബന്ധിച്ചു തര്‍ക്കം വേണ്ടെന്നായിരുന്നു ഭൂരിഭാഗം നേതാക്കളുടേയും അഭിപ്രായം. അപ്പോളോ ആശുപത്രിയില്‍ ക്യാംപ് ചെയ്യുകയാണു ശശികല. ഒ പനീര്‍ശെല്‍വത്തിനു ചുമതല നല്‍കുന്നതിനോടാണ് കേന്ദ്രത്തിനും താത്പര്യം.

2001 ലും 2014ലും അഴിമതി നിരോധന നിയമപ്രകാരം ജയലളിത അറസ്റ്റിലായപ്പോള്‍ പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു. പാര്‍ട്ടിയുടെ ചുമതല പൊതുമരാമത്തു മന്ത്രി ഇ കെ പളനിസ്വാമിയ്ക്ക് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാവിലെ 11മണിക്ക് എഐഎഡിഎംകെ എംഎല്‍എമാരോട് അപ്പോളോ ആശുപത്രിയിലെത്താന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നു. തമിഴ്‌നാട് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു ചെന്നൈയില്‍ തുടരുകയാണ്.

Read More >>