തുടര്‍ച്ചയായി ജോലിചെയ്തു പലരും അസുഖബാധിതരായി; നോട്ടുകള്‍ അച്ചടിക്കുന്നതിനായി ഇനി അധികസമയം ജോലിചെയ്യാനില്ലെന്നു പ്രിന്റിംഗ് തൊഴിലാളികള്‍

മൈസൂര്‍, സാല്‍ബോനി പ്രിന്റിംഗ് പ്രസുകളിലെ നിരവധി ജീവനക്കാര്‍ ഡിസംബര്‍ 14 മുതല്‍ പ്രതിദിനം പന്ത്രണ്ട് മണിക്കൂര്‍ നേരം ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായതോടെ അസുഖബാധിതരാകുകയായിരുന്നു. 500, 100 രൂപാ നോട്ടുകള്‍ കൂടുതലായി ആവശ്യമുണ്ടെന്ന് പറഞ്ഞാണ് ജീവനക്കാരെ 24 മണിക്കൂറും പണിയെടുപ്പിക്കുന്നത് അസോസിയേഷന്‍ പ്രസിഡന്റും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ ശിശിര്‍ അധികാരി വെളിപ്പെടുത്തി.

തുടര്‍ച്ചയായി ജോലിചെയ്തു പലരും അസുഖബാധിതരായി; നോട്ടുകള്‍ അച്ചടിക്കുന്നതിനായി ഇനി അധികസമയം ജോലിചെയ്യാനില്ലെന്നു പ്രിന്റിംഗ് തൊഴിലാളികള്‍

നോട്ടുകള്‍ അച്ചടിക്കുന്നതിനായി ഇനിയും അധികസമയം ജോലി ചെയ്യാനാവില്ലെന്ന് സാല്‍ബോനി പ്രിന്റിംഗ് പ്രസിലെ ഒരു വിഭാഗം ജീവനക്കാര്‍. പശ്ചിമ ബംഗാളിലെ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ (ബിആര്‍ബിഎന്‍എംപിഎല്‍) ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് സാല്‍ബോനി. ഡിസംബര്‍ 14 മുതല്‍ ഓവര്‍ടൈം ഷിഫ്റ്റുകളില്‍ ജോലി ചെയ്ത് പലരും അസുഖബാധിതരായെന്നും പ്രതിദിനം 12 മണിക്കൂര്‍ വരെ ജോലിചെയ്യാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരായെന്നും ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നു.


ഇത്തരത്തില്‍ ജോലി ചെയ്യാന്‍ കഴിയില്ലെന്നു കാട്ടി കത്തു നല്‍കിയിരിക്കുകയാണ് ജീവനക്കാര്‍. വ്യാഴാഴ്ച മുതല്‍ ഒമ്പത് മണിക്കൂറില്‍ അധികം ജോലി ചെയ്യില്ലെന്ന നിലപാടിലാണ് ഇവര്‍. മൈസൂര്‍, സാല്‍ബോനി പ്രിന്റിംഗ് പ്രസുകളിലെ നിരവധി ജീവനക്കാര്‍ ഡിസംബര്‍ 14 മുതല്‍ പ്രതിദിനം പന്ത്രണ്ട് മണിക്കൂര്‍ നേരം ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായതോടെ അസുഖബാധിതരാകുകയായിരുന്നു. 500, 100 രൂപാ നോട്ടുകള്‍ കൂടുതലായി ആവശ്യമുണ്ടെന്ന് പറഞ്ഞാണ് ജീവനക്കാരെ 24 മണിക്കൂറും പണിയെടുപ്പിക്കുന്നത് അസോസിയേഷന്‍ പ്രസിഡന്റും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ ശിശിര്‍ അധികാരി വെളിപ്പെടുത്തി.

പ്രതിദിനം 9.6 കോടി നോട്ടുകളാണ് ഡിസംബര്‍ 14 മുതല്‍ പ്രതിദിനം സാല്‍ബോനി പ്രസില്‍ അച്ചടിച്ചിരുന്നത്. ഒരു ഷിഫ്റ്റില്‍ 3.4 കോടി നോട്ടുകളാണ് അച്ചടിക്കാറുള്ളത്. ഏകദേശം എഴുന്നൂറോളം ജീവനക്കാര്‍ ഈ പ്രസില്‍ പണിയെടുക്കുന്നുണ്ട്.

Read More >>