ഫിഫ ബെസ്റ്റ് ഫുട്‌ബോളർ പട്ടികയിൽ റൊണാൾഡോയും മെസിയും ഗ്രീസ്മാനും

ഫിഫയുടെ മികച്ച ഫുട്‌ബോളർ അവാർഡിനുള്ള പട്ടികയിൽ ഉൾപ്പെട്ട 23 പേരിൽ നിന്നും എലൈറ്റ് ട്രയോയിൽ സ്ഥാനം പിടിച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും അന്റോണിയോ ഗ്രീസ്മാനും. കഴിഞ്ഞ കുറെയേറെ വർഷങ്ങളായി ഫിഫ ഫുട്‌ബോളർ ഓഫ് ദ ഇയർ പുരസ്‌കാര പട്ടികയിൽ ക്രിസ്റ്റ്യാനോയും മെസിയും തമ്മിലാണ് പോരാട്ടമെങ്കിൽ ഇത്തവണ ആ പോരിലേക്ക് ഫ്രഞ്ച് യുവതാരം ഗ്രീസ്മാൻ കൂടി എത്തുന്നു.

ഫിഫ ബെസ്റ്റ് ഫുട്‌ബോളർ പട്ടികയിൽ റൊണാൾഡോയും മെസിയും ഗ്രീസ്മാനും

സൂറിച്ച്: ഫിഫയുടെ ബെസ്റ്റ് ഫുട്‌ബോൾ അവാർഡിനുള്ള ഫൈനൽ ലിസ്റ്റിൽ പോർച്ചുഗൽ, റയൽ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാൾഡോയും അർജന്റീന, ബാഴ്‌സലോണ താരം ലയണൽ മെസിയും ഫ്രാൻസ്, അത്‌ലറ്റികോ മാഡ്രിഡ് താരം അന്റോണിയോ ഗ്രീസ്മാനും ഇടംപിടിച്ചു. വനിതകളുടെ ലിസ്റ്റിൽ മെലാനി ബെറിങ്ങർ (ജർമനി, ബയേൺ മ്യൂണിച്ച് എഫ്.സി), കാർലി ല്യോയ്ഡ് (യു.എസ്.എ, ഹോസ്റ്റൺ ഡാഷ്), മാർത്ത (ബ്രസീൽ, റോസെൻഗാർഡ് എഫ്.സി) എന്നിവരും ഇടം നേടി.
മികച്ച പുരുഷ പരിശീലകരുടെ പട്ടികയിൽ ലെസ്റ്റർ സിറ്റിയുടെ ക്ലോഡിയോ റനൈറി, പോർച്ചുഗൽ ദേശീയ കോച്ച് ഫെർണാണ്ടോ സാന്റോസ്, റയൽ മാഡ്രിഡ് കോച്ച് സിനദിൻ സിദാൻ എന്നിവർ ഉൾപ്പെട്ടപ്പോൾ വനിതാ പരിശീലകരുടെ ലിസ്റ്റിൽ അമേരിക്കൻ വനിതാ ദേശീയ ടീം കോച്ച് ജിൽ എല്ലിസ്, ജർമൻ ദേശീയ കോച്ച് സിൽവിയ നീഡ്, സ്വീഡൻ ദേശീയ കോച്ച് പിയ സന്താഗ് എന്നിവരാണ് ചേക്കേറിയത്.

ദേശീയ ടീമിന്റെ പരിശീലകരും നായകരും പങ്കെടുക്കുന്ന വോട്ടെടുപ്പിലൂടെ 50 ശതമാനത്തോളം തീരുമാനം കൈക്കൊള്ളുന്ന വിധമാണ് ഫിഫ ബെസ്റ്റ് ഫുട്‌ബോൾ അവാർഡ്. ബാക്കി വരുന്ന 50 ശതമാനം ആരാധകരുടെ ഓൺലൈൻ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് നിർണ്ണയിക്കുക. വോട്ടിങ്ങിന് മേൽനോട്ടം വഹിക്കുന്നത് സ്വിറ്റ്‌സർലൻഡിലെ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് എന്ന സ്വതന്ത്ര ഏജൻസിയാണ്.
ഈ സീസനിലെ ഏറ്റവും മനോഹരമായ ഫിഫ പുസ്‌കാസ് അവാർഡിനുള്ള പട്ടികയിൽ ബ്രസീലിന്റെ കൊറിന്ത്യൻസ് താരം മർലോൺ, വെനിസ്വലയുടെ അണ്ടർ 17 വനിതാ ദേശീയ ടീമിൽ അംഗമായ ഡനുസ്‌ക റോഡ്രിഗസ്, പെനങ് ക്ലബ്ബിന്റെ മലേഷ്യൻ താരം മുഹമ്മദ് ഫയസ് സുബ്രി എന്നിവരാണ് ഇടം പിടിച്ചിട്ടുള്ളത്. 2017 ജനുവരി ഒമ്പതിന് സ്യൂറിച്ചിൽ നടക്കുന്ന ചടങ്ങിൽ വിജയികളെ ഫിഫ പ്രഖ്യാപിക്കും.

റൊണാൾഡോ - മെസി പോരാട്ടത്തിൽ ഗ്രീസ്മാനും

ഫിഫയുടെ മികച്ച ഫുട്‌ബോളർ അവാർഡിനുള്ള പട്ടികയിൽ ഉൾപ്പെട്ട 23 പേരിൽ നിന്നും എലൈറ്റ് ട്രയോയിൽ സ്ഥാനം പിടിച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും അന്റോണിയോ ഗ്രീസ്മാനും. കഴിഞ്ഞ കുറെയേറെ വർഷങ്ങളായി ഫിഫ ഫുട്‌ബോളർ ഓഫ് ദ ഇയർ പുരസ്‌കാര പട്ടികയിൽ ക്രിസ്റ്റ്യാനോയും മെസിയും തമ്മിലാണ് പോരാട്ടമെങ്കിൽ ഇത്തവണ ആ പോരിലേക്ക് ഫ്രഞ്ച് യുവതാരം ഗ്രീസ്മാൻ കൂടി എത്തുന്നു.
റൊണാൾഡോയുടെ മികച്ച കളിവർഷമായിരുന്നു 2016. നേട്ടങ്ങളുടെ കൊടുമുടിയിൽ കയറിയ ഈ വർഷം തന്നെയാകും റൊണാൾഡോ തന്റെ കളി ജീവിതത്തിൽ ഏറ്റവുമധികം ഓർമ്മിക്കുന്ന സീസനും. പോർച്ചുഗൽ ദേശീയ ടീമിനു വേണ്ടി ഭൂഖണ്ഡ പോരാട്ടത്തിൽ കിരീടം നേടിയത് മാത്രമല്ല, റയൽ മാഡ്രിഡിന് വേണ്ടി രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിഞ്ഞതും, തന്റെ മൂന്നാം ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിടാൻ കഴിഞ്ഞതും സി.ആർ 7ന്റെ നേട്ടം തന്നെ. റയൽ കിരീടം അണിയുമ്പോൾ 16 ഗോളുകളുമായി ക്രിസ്റ്റിയാനോ മുൻനിരയിലും ഉണ്ടായിരുന്നു.
യൂറോ കപ്പ് ഫൈനലിൽ ഫ്രാൻസ് പരാജയപ്പെട്ടെങ്കിലും ടൂർണമെന്റിലെ ടോപ് സ്‌കോററായതും അത്‌ലറ്റികോ മാഡ്രിഡിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ചതുമാണ് അന്റോണിയോ ഗ്രീസ് മാൻ എന്ന യുവതാരം പട്ടികയിൽ ഇടം കണ്ടെത്താൻ കാരണമായത്. യൂറോ കപ്പിലും ചാമ്പ്യൻസ് ലീഗിലും അന്റോണിയോ ഗ്രീസ്മാന്റെ ടീം പരാജയപ്പെട്ടത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമിനോടായിരുന്നു എന്നതും മറ്റൊരു കൗതുകമാണ്.
അർജന്റീനയെ കോപ്പ അമേരിക്കയുടെ ഫൈനലിൽ എത്തിച്ചതും ബാഴ്‌സലോണയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചതുമാണ് ലയണൽ മെസിക്ക് മികച്ച ഫുട്‌ബോളർക്കുള്ള പട്ടികയിൽ ഇടം കണ്ടെത്തിക്കൊടുത്തത്.

Read More >>