പത്രസ്ഥാപനങ്ങളുടെ കലണ്ടര്‍ വേണ്ട, സര്‍ക്കാര്‍ കലണ്ടര്‍ മതി; നോ പെയിഡ് കലണ്ടര്‍ കാംപെയിനുമായി സോഷ്യല്‍മീഡിയ

പ്രമുഖ പത്രസ്ഥാപനങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ മുടങ്ങാതെ വരുത്തുന്നവര്‍ക്കു പോലും ഒരു കലണ്ടര്‍ സൗജന്യമായി നല്‍കുന്നില്ല എന്നു പ്രചരണങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. സൗജന്യമായി മാത്രമല്ല, വിലകുറച്ചും നല്‍കുനിന്നില്ല. എന്നാല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ പോയി 500 രൂപയ്ക്കു വസ്ത്രങ്ങള്‍ എടുക്കുമ്പോള്‍ തുണിക്കടകള്‍ കലണ്ടര്‍ സൗജന്യമായി നല്‍കുകയാണ്. അവര്‍ക്കു നല്‍കാമെങ്കില്‍ എന്തുകൊണ്ട് പത്രസ്ഥാപനങ്ങള്‍ക്കു കഴിയുന്നില്ല?

പത്രസ്ഥാപനങ്ങളുടെ കലണ്ടര്‍ വേണ്ട, സര്‍ക്കാര്‍ കലണ്ടര്‍ മതി; നോ പെയിഡ് കലണ്ടര്‍ കാംപെയിനുമായി സോഷ്യല്‍മീഡിയ

വന്‍കിട പത്രസ്ഥാപനങ്ങള്‍ വര്‍ഷാദ്യം ഒരു കലണ്ടര്‍ സൗജന്യമായി നല്‍കാത്തതിനെതിരെ സോഷ്യല്‍മീഡിയയില്‍ നോ പെയിഡ് കലണ്ടര്‍ കാംപെയിന്‍ പ്രതിഷേധം. ഒരു ചെറുകിട തുണിക്കച്ചവടക്കാരന്‍ പോലും തങ്ങളുടെ സ്ഥാപനത്തില്‍ നിന്നും വര്‍ഷത്തില്‍ ഒരിക്കല്‍ 500 രൂപയ്ക്കു ഉത്പന്നങ്ങള്‍ വാങ്ങുന്ന വ്യക്തിക്കു കലണ്ടര്‍ സൗജന്യമായി നല്‍കുമ്പോള്‍, ആയിരക്കണക്കിനു രൂപയുടെ പ്രസിദ്ധീകരണങ്ങള്‍ വരുത്തുന്നവര്‍ക്ക് കലണ്ടര്‍ സൗജന്യമായി നല്‍കാത്ത മനോരമയും മാതൃഭൂമിയും ഉള്‍പ്പെടെയുള്ള വന്‍കിട പത്രസ്ഥാപനങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം അലയടിക്കുന്നത്.


ഏകദേശം ആറു മാസങ്ങള്‍ക്കു മുമ്പുതന്നെ ഈ വിഷയം ചൂണ്ടിക്കാട്ടി ഫേസ്ബുക്കും വാട്‌സ്ആപ്പും ഉള്‍പ്പെടെയുള്ളവയില്‍ പ്രചരണം ശക്തമായിരുന്നു. പ്രമുഖ പത്രസ്ഥാപനങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ മുടങ്ങാതെ വരുത്തുന്നവര്‍ക്കു പോലും ഒരു കലണ്ടര്‍ സൗജന്യമായി നല്‍കുന്നില്ല എന്നു പ്രചരണങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. സൗജന്യമായി മാത്രമല്ല, വിലകുറച്ചും നല്‍കുനിന്നില്ല. എന്നാല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ പോയി 500 രൂപയ്ക്കു വസ്ത്രങ്ങള്‍ എടുക്കുമ്പോള്‍ തുണിക്കടകള്‍ കലണ്ടര്‍ സൗജന്യമായി നല്‍കുകയാണ്. അവര്‍ക്കു നല്‍കാമെങ്കില്‍ എന്തുകൊണ്ട് പത്രസ്ഥാപനങ്ങള്‍ക്കു കഴിയുന്നില്ല?- സോഷ്യല്‍മീഡിയയില്‍ ചോദ്യങ്ങള്‍ ഉയരുന്നു.ഇത്തരത്തില്‍ സൗജന്യമായോ അല്ലെങ്കില്‍ വിലകുറച്ചോനല്‍കാത്ത പത്ര സ്ഥാപനങ്ങളുടെ കലണ്ടറുകള്‍ ബഹിഷ്‌കരിക്കണമെന്നാണു സോഷ്യല്‍മീഡിയ ഉയര്‍ത്തുന്ന വാദം. എകരം സര്‍ക്കാര്‍ കലണ്ടറുകള്‍ ഉപയോഗിക്കണമെന്നുള്ള വദങ്ങളും ഉയര്‍ന്നുവരുന്നുണ്ട്.

Read More >>