വേദിയില്‍ തനിക്കുവേണ്ടി പ്രത്യേക കസേര വേണ്ട; തന്റെ പേരിനു മുമ്പ് ഹിസ് എക്‌സലന്‍സിയും ഉപയോഗിക്കേണ്ടതില്ല: ഗവര്‍ണര്‍ പി സദാശിവം

പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിനായി എത്തിയ ഗവര്‍ണര്‍ പ്രസംഗം ആരംഭിക്കുന്നതിനു മുമ്പ് തനിക്ക് ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ടെന്നു പറഞ്ഞാണ് പ്രത്യേക കസേര ഒരുക്കേണ്ടിയിരുന്നില്ലെന്നു അറിയിച്ചത്. താന്‍ പങ്കെടുക്കുന്ന വേദികളില്‍ തനിക്ക് പ്രത്യേകതയുള്ള കസേരയുടെ ആവശ്യമില്ല. വേദിയിലുള്ള മറ്റുള്ളവര്‍ക്കു നല്‍കുന്ന തരത്തിലുള്ള കസേര മാത്രം തനിക്കായി ഒരുക്കിയാല്‍ മതിയെന്നും ഗവര്‍ണര്‍ പറഞ്ഞു.

ജനാധിപത്യത്തില്‍ ഏവരും തുല്യരാണെന്നും അതുകൊണ്ടുതന്നെ വേദികളിലും മറ്റും തന്നെ ഒരു പ്രത്യേക പൗരനായി കാണേണ്ടതില്ലെന്നും വ്യക്തമാക്കി ഗവര്‍ണര്‍ പി സദാശിവം. എറണാകുളം പ്രസ്‌ക്ലബ് മന്ദിരം ശിലാസ്ഥാപനത്തിന്റെ സുവര്‍ണജൂബിലി വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ തനിക്കിരിക്കാന്‍ വേദിയില്‍ പ്രത്യേക ഇരിപ്പിടം ഒരുക്കിയതിനെപ്പറ്റി പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിനായി എത്തിയ ഗവര്‍ണര്‍ പ്രസംഗം ആരംഭിക്കുന്നതിനു മുമ്പ് തനിക്ക് ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ടെന്നു പറഞ്ഞാണ് പ്രത്യേക കസേര ഒരുക്കേണ്ടിയിരുന്നില്ലെന്നു അറിയിച്ചത്. താന്‍ പങ്കെടുക്കുന്ന വേദികളില്‍ തനിക്ക് പ്രത്യേകതയുള്ള കസേരയുടെ ആവശ്യമില്ല. വേദിയിലുള്ള മറ്റുള്ളവര്‍ക്കു നല്‍കുന്ന തരത്തിലുള്ള കസേര മാത്രം തനിക്കായി ഒരുക്കിയാല്‍ മതിയെന്നും ഗവര്‍ണര്‍ പറഞ്ഞു.

ജനാധിപത്യ രാജ്യത്ത് അതിന്റെ ആവശ്യമില്ല. എല്ലാവര്‍ക്കും തുല്യതയാണ് ഇവിടെയുള്ളത്- സദാശിവം വ്യക്തമാക്കി. മാത്രമല്ല തന്റെ പേര് പറയുന്നതിന് മുമ്പ് ഹിസ് എക്‌സലന്‍സി എന്ന വിശേഷണം ഉപയോഗിക്കേണ്ടതില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

Read More >>