മാര്‍ച്ച് 31നു ശേഷം അസാധുനോട്ടുകള്‍ കൈവശം വച്ചാല്‍ തടവുശിക്ഷയില്ല, പിഴ മാത്രം

2017 മാര്‍ച്ച് 31നുശേഷം 10 എണ്ണത്തില്‍ക്കൂടുതല്‍ പഴയ നോട്ടുകള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് പിഴയും നാലുവര്‍ഷം വരെ തടവും ലഭിക്കുമെന്നാണ് ഇന്നലെ പാസ്സാക്കിയ ഓര്‍ഡിനന്‍സില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഈ നിര്‍ദേശം ഒഴിവാക്കിയെന്ന് ധനമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മാര്‍ച്ച് 31നു ശേഷം അസാധുനോട്ടുകള്‍ കൈവശം വച്ചാല്‍ തടവുശിക്ഷയില്ല, പിഴ മാത്രം


ന്യൂഡല്‍ഹി: 2017 മാര്‍ച്ച് 31നു ശേഷം അസാധുനോട്ടുകള്‍ കൈവശം വച്ചാല്‍ തടവുശിക്ഷയില്ലെന്നു ധനമന്ത്രാലയം. 10,000 രൂപ പിഴയടച്ചാല്‍ മാത്രം മതിയെന്നു നിര്‍ദേശിക്കുന്ന ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു കൈമാറി.

രാജ്യത്ത് അസാധുവാക്കിയ 1000രൂപ, 500 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനുള്ള അവസാന തീയതി ഈമാസം 31 ആണ്. തുടര്‍ന്ന് പഴയ നോട്ടുകള്‍ കൈവശമുള്ളവര്‍ക്കു 2017 മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്കില്‍ മാറ്റിയെടുക്കാമെന്ന ഇളവ് കേന്ദ്രം നല്‍കിയിരുന്നു. എന്നാല്‍ എന്നാല്‍ ഇതിനുശേഷം 10 എണ്ണത്തില്‍ക്കൂടുതല്‍ പഴയ നോട്ടുകള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് പിഴയും നാലുവര്‍ഷം വരെ തടവും ലഭിക്കുമെന്നാണ് ഇന്നലെ പാസ്സാക്കിയ ഓര്‍ഡിനന്‍സില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഈ നിര്‍ദേശം ഒഴിവാക്കിയെന്ന് ധനമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


അതേസമയം, രാഷ്ട്രപതി ഒപ്പിട്ട് ഡിസംബര്‍ 31 മുതല്‍ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ നോട്ട് അസാധുവാക്കല്‍ പദ്ധതി രണ്ടാംഘട്ടത്തിലേക്കു കടക്കും.

Read More >>