സമ്പൂര്‍ണ്ണ കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥ സാധ്യമല്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി

കറന്‍സിരഹിത സമ്പദ്‌വ്യവസ്ഥയെന്നത് കറന്‍സികള്‍ കുറച്ചുപയോഗിക്കുന്ന സമ്പദ്‌വ്യവസ്ഥയാണ്. ഒരു സമ്പദ്‌വ്യവസ്ഥയും പൂര്‍ണമായും കറന്‍സി രഹിതമാക്കാന്‍ കഴിയില്ല- ധനമന്ത്രി പറഞ്ഞു.

സമ്പൂര്‍ണ്ണ കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥ സാധ്യമല്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി

പൂര്‍ണ്ണമായും കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥ രാജ്യത്തു പ്രാവര്‍ത്തികമാക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ തിരുത്ത്. ഒരു സമ്പദ്‌വ്യവസ്ഥയും പൂര്‍ണമായി കറന്‍സിരഹിതമാക്കാന്‍ കഴിയില്ലെന്നും, കറന്‍സിരഹിത സമ്പദ്‌വ്യവസ്ഥയെന്നത് ഒരു സമാന്തര പാതയാണെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ ധനമന്ത്രാലയം സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കറന്‍സിരഹിത സമ്പദ്‌വ്യവസ്ഥയെന്നത് കറന്‍സികള്‍ കുറച്ചുപയോഗിക്കുന്ന സമ്പദ്‌വ്യവസ്ഥയാണ്. ഒരു സമ്പദ്‌വ്യവസ്ഥയും പൂര്‍ണമായും കറന്‍സി രഹിതമാക്കാന്‍ കഴിയില്ല- ധനമന്ത്രി പറഞ്ഞു.


ഡിജിറ്റല്‍ ഇടപാടുകളുടെ ചെലവ് കുറയ്ക്കാന്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും ശ്രമിച്ചുവരികയാണെന്നും ജയ്റ്റലി സൂചിപ്പിച്ചു. ഡിജിറ്റല്‍ ഇടപാടുകള്‍ ഒരു സമാന്തര പാതമാത്രമാണ്. ഇത് പണ ഇടപാടുകള്‍ക്കു പകരം വയ്ക്കാനുള്ളതല്ല- ജയ്റ്റിലി വ്യക്തമാക്കി. പണമിടപാടുകള്‍ നോട്ടുകളുടെ വിനിമയം കൊണ്ടുമാത്രം നടക്കുന്ന സമ്പദ്‌വ്യവസ്ഥകളൊക്കെ കാലങ്ങള്‍ കഴിയുമ്പോള്‍ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

Read More >>