കാര്‍ഡ് ഉപയോഗിച്ചു ഷോപ്പിംഗ്‌ നടത്തിയാല്‍ നിങ്ങള്‍ക്കു സമ്മാനം ലഭിക്കാന്‍ സാധ്യതയെന്നു സര്‍ക്കാര്‍

പ്രതിവര്‍ഷം 125 കോടി ഇതിനായി നീക്കിവയ്ക്കും. എല്ലാ ആഴ്ചയിലും നറുക്കെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്. സ്പെഷ്യല്‍ സമ്മാനം മൂന്ന് മാസത്തില്‍ ഒരിക്കല്‍ ഉണ്ടാകും.

കാര്‍ഡ് ഉപയോഗിച്ചു ഷോപ്പിംഗ്‌ നടത്തിയാല്‍ നിങ്ങള്‍ക്കു സമ്മാനം ലഭിക്കാന്‍ സാധ്യതയെന്നു സര്‍ക്കാര്‍

ഡിജിറ്റല്‍ പേയ്മെന്റ് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പ് ഭാഗ്യം പരീക്ഷിക്കാന്‍ അവസരം ഒരുക്കുമെന്ന് നീതി അയോഗ് അറിയിക്കുന്നു. ഇലക്ട്രോണിക് ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്.

ദേശീയ പേയ്മെന്റ് കോര്‍പ്പറേഷനുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും നീതി അയോഗ് ഒരു വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുന്നു.

ഇന്ത്യയെ മാറ്റിയെടുക്കുന്നതിനുള്ള ദേശീയ സ്ഥാപനം എന്നര്‍ഥം വരുന്ന 'നാഷനല്‍ ഇന്‍സ്റ്റിറ്റിറ്റൂഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോമിങ് ഇന്ത്യ'യുടെ ചുരുക്കപ്പേരാണ് 'നീതി ആയോഗ്'

പ്രതിവര്‍ഷം 125 കോടി ഇതിനായി നീക്കിവയ്ക്കും. എല്ലാ ആഴ്ചയിലും നറുക്കെടുപ്പ് നടത്താനാണ് ഉദ്ദേശിക്കുന്നത്. സ്പെഷ്യല്‍ സമ്മാനം മൂന്ന് മാസത്തില്‍ ഒരിക്കല്‍ ഉണ്ടാകും.

കാര്‍ഡ്‌ ഉപയോഗിച്ചു ഷോപ്പിംഗ്‌ നടത്തുന്നവര്‍ക്കായിരിക്കും നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. ഡിജിറ്റല്‍ പേയ്മെന്റ് അനുവദിച്ചിട്ടുള്ള കച്ചവടക്കാര്‍ക്കും ഇതില്‍ പങ്കെടുക്കാം.

താരതമേന്യ ചെറുകിടവ്യവസായത്തിലായിരിക്കും ഈ നറുക്കെടുപ്പ് പ്രാവര്‍ത്തികമാക്കുക. നവംബര്‍ 8ന് ശേഷം കാര്‍ഡ്‌ പേയ്മെന്റ് നടത്തിയവര്‍ക്ക് ഈ സ്കീമില്‍ പങ്കെടുക്കാന്‍ യോഗ്യതയുണ്ടാകും.

ആഫ്രിക്കയിലും കെനിയയിലും ഈ നറുക്കെടുപ്പ് പദ്ധതി പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ ആകെ ജനസംഖ്യയില്‍ 65% ആളുകളും 35 വയസിനു താഴെയുള്ള ഇന്ത്യയില്‍ ഇത് കൂടുതല്‍ വേഗതയില്‍ നടപ്പിലാക്കാന്‍ കഴിയുന്നതായി പ്രതീക്ഷിക്കുന്നു എന്ന് നീതി ആയോഗിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

Read More >>