നിലമ്പൂരില്‍ ഏറ്റുമുട്ടൽ; വസ്തുതാന്വേഷണ സംഘത്തെ തടഞ്ഞതിനു പിന്നില്‍ ഹിഡന്‍ അജണ്ടയെന്നു മനുഷ്യാവകാശപ്രവര്‍ത്തകര്‍

സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരായ കുപ്പുദേവരാജും അജിതയും വെടിയേറ്റ് വീണ വനത്തിലേക്ക് പ്രവേശിക്കാനൊരുങ്ങിയ സംഘത്തെയാണ് ഒരു സംഘം ആളുകള്‍ തടഞ്ഞത്. ഇതേതുടര്‍ന്ന് സംഘം പഠനം നടത്താനാവാതെ മടങ്ങി.

നിലമ്പൂരില്‍ ഏറ്റുമുട്ടൽ; വസ്തുതാന്വേഷണ സംഘത്തെ തടഞ്ഞതിനു പിന്നില്‍ ഹിഡന്‍ അജണ്ടയെന്നു മനുഷ്യാവകാശപ്രവര്‍ത്തകര്‍

മലപ്പുറം: നവംബര്‍ 24ന് നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ച സ്ഥലത്തെത്തിയ വസ്തുതാന്വേഷണ സംഘത്തെ തടഞ്ഞതിന് പിന്നില്‍ ഹിഡന്‍ അജണ്ടയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍. പോലീസും വനപാലകരും ബിജെപി പ്രവർത്തകരും ചേർന്നാണ് ഇവരെ തടഞ്ഞത്.

സിപിഐ മാവോയിസ്റ്റ് പ്രവര്‍ത്തകരായ കുപ്പുദേവരാജും അജിതയും വെടിയേറ്റ് വീണ വനത്തിലേക്ക് പ്രവേശിക്കാനൊരുങ്ങിയ സംഘത്തെയാണ് ഒരു സംഘം ആളുകള്‍ തടഞ്ഞത്. ഇതേതുടര്‍ന്ന് സംഘം പഠനം നടത്താനാവാതെ മടങ്ങി.

നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള മനുഷ്യാകാശ പ്രവര്‍ത്തകരാണു വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അന്വേഷണത്തിനെത്തിയവര്‍ മാവോയിസ്റ്റ് അനുഭാവികളാണെന്ന തരത്തിലാണു പ്രദേശവാസികളില്‍ ചിലരും പൊലീസും പ്രചാരണം നടത്തിയതെന്ന് വസ്തുതാന്വേഷണ സമിതിയിലെ ഡോ പി ജി ഹരി നാരദ ന്യൂസിനോട് പറഞ്ഞു.

അഡ്വ ക്രാന്തി ചൈതന്യ ( ആന്ധ്രാപ്രദേശ് സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി), അഡ്വ ഡി സുരേഷ്‌കുമാര്‍ ( ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീപ്പിള്‍ ലോയേഴ്സ്), സി ശ്രീരാം (പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫോറം കര്‍ണാടക), രാമു (പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫോറം), അഡ്വ രാജ് (കമ്മിറ്റി ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ്), അഡ്വ അലാവുദ്ധീന്‍ (കമ്മിറ്റി ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ്), അഡ്വ ഗുരുനാഥന്‍ (കമ്മിറ്റി ഫോര്‍ ദ പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് തമിഴ്നാട്) ഡോ പിജി ഹരി (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം) എന്നിവരാണ് വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്നത്.  അതേസമയം ലഭ്യമായ വിവരം അടിസ്ഥാനമാക്കി പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് സംഘത്തിന്റെ തീരുമാനം.

Read More >>