കൊച്ചിയില്‍ പുതുവര്‍ഷരാവ് യുവാക്കള്‍ക്കും പ്രണയികള്‍ക്കും ദുരനുഭവമാകും: വിവാഹ സര്‍ട്ടിഫിക്കറ്റുമായി വരേണ്ടി വരുന്ന കാര്‍ക്കശ്യവുമായി പൊലീസ്

കുടുംബസമേതമുള്ള പുതുവര്‍ഷ ആഘോഷം ഉറപ്പാക്കുകയാണ് പൊലീസ് നയമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ തന്നെ പറയുന്നു. യുവാക്കളും സുഹൃത്തുക്കളും പ്രണയികളും പുതുവര്‍ഷം ആഘോഷിക്കാന്‍ കൊച്ചിയിലേയ്ക്ക് വരണ്ട എന്ന സദാചാര നയമാണിതെന്ന് വിമര്‍ശനം. കൊച്ചിന്‍ കാര്‍ണിവെല്ലിലടക്കം പൊലീസിന്റെ സദാചാര ഗുണ്ടായിസമാകും ഇത്തവണയെന്ന് ഉറപ്പായി കഴിഞ്ഞു

കൊച്ചിയില്‍ പുതുവര്‍ഷരാവ് യുവാക്കള്‍ക്കും പ്രണയികള്‍ക്കും ദുരനുഭവമാകും: വിവാഹ സര്‍ട്ടിഫിക്കറ്റുമായി വരേണ്ടി വരുന്ന കാര്‍ക്കശ്യവുമായി പൊലീസ്കേരളത്തിലെ ഏക മെട്രോ നഗരത്തില്‍ പുതുവര്‍ഷം പിറക്കുക പൊലീസിന്റെ സദാചാര ഗുണ്ടായിസവുമായി. സുരക്ഷയെന്ന പേരില്‍ വന്‍സദാചാര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി പൊലീസ് നല്‍കിയിരുക്കുന്നത്. ഡിജെ പാര്‍ട്ടികള്‍ക്ക് കര്‍ശനമായ വിലക്കുകളാണുള്ളത്. ആഘോഷത്തെ പേടിക്കുന്ന പോലീസ് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പുതുവര്‍ഷാഘോഷമായ കൊച്ചിന്‍ കാര്‍ണിവെല്ലില്‍ ഭീകാരന്തരീക്ഷം സൃഷ്ടിക്കുമെന്നുറപ്പ്. കഴിഞ്ഞ വര്‍ഷം ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന മട്ടാഞ്ചേരി എസിപി വേണു നേരിട്ട് നടത്തിയ സദാചാര ഗുണ്ടായിസത്തിന് കൂറ്റന്‍ പപ്പാഞ്ഞിയുടെ നിര്‍മ്മാതാക്കളായ കലാപ്രവര്‍ത്തകരാണ് ഇരയായത്. ഇതുസംബന്ധിച്ച കേസ് തുടരുകയാണ്.
കാര്‍ണിവെല്ലിന് എത്തുന്ന സ്ത്രീകളും പുരുഷന്‍മാരും ഭിന്നലിംഗക്കാരും അനാശാസ്യത്തിനു വരുന്നു എന്ന നിലയിലായിരുന്നു പൊലീസിന്റെ പെരുമാറ്റം. കുടുംബത്തില്‍ പിറന്നവരാരും കാര്‍ണിവെല്ലിന് വരില്ലെന്ന നിലയിലായിരുന്നു ഭീഷണി.
രാത്രി 12ന് കൂറ്റന്‍ പപ്പാഞ്ഞി കത്തിക്കുന്നതോടെയാണ് ഫോര്‍ട്ടുകൊച്ചി ബീച്ചിലെ കാര്‍ണിവെല്‍ അവസാനിക്കുന്നത് അരലക്ഷത്തിലേറെ ആളുകള്‍ ആ സമയത്ത് കടപ്പുറത്ത് മാത്രം ഉണ്ടാകും. കടപ്പുറത്തല്ലാതെ തന്നെ പുതുവര്‍ഷാഘോഷത്തിന് എത്തുന്നവരെല്ലാം ചേര്‍ന്നാല്‍ ലക്ഷക്കണക്കിന് മുനുഷ്യരും വാഹനങ്ങളും എത്തും. ചടങ്ങു കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ പിരിഞ്ഞു പോകണമെന്നാണ് പൊലീസിന്റെ നിര്‍ദ്ദേശം. പിരിഞ്ഞു പോകാതെ കടപ്പുറത്ത് അവശേഷിക്കുന്നവര്‍ക്കു നേരെ ലാത്തിവീശലും തെറിവിളിയുമായി പിന്നീട് പൊലീസ് വേട്ട ആരംഭിക്കുകയായി.
ഈ വേട്ടയിലാണ് കലാകാരന്മാര്‍ക്ക് കഴിഞ്ഞ തവണ മര്‍ദ്ദനമേറ്റത്. പൊലീസിന്റെസദാചാര ഗുണ്ടായിസത്തിനെതിരെ അതേ തുടര്‍ന്ന് വലിയ പ്രതിഷേധം ഉയരുകയും പോസ്റ്റ് കാര്‍ണിവെല്‍ എന്ന പേരില്‍ സമരം സംഘടിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഈ ദുരനുഭവത്തെ ഇരട്ടിയാക്കുന്ന വിധമുള്ള സദാചാര മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് കൊച്ചിയില്‍ പൊലീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
പുതുവര്‍ഷാഘോഷരാവിലെ പോലീസ് മാനദണ്ഡങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടും യാതൊരു ഇളവുമുണ്ടാകില്ലെന്ന് സിറ്റി പൊലീസ് വ്യക്തമാക്കി കഴിഞ്ഞു. ബാംഗ്ലൂരില്‍ പുതുവര്‍ഷാഘോഷത്തിന് രാത്രി രണ്ടു വരെ സമയം അനുവദിച്ചിട്ടുണ്ട്. കുടുംബസമേതമുള്ള പുതുവര്‍ഷം ഉറപ്പാക്കുകയാണ് നയമെന്നു സിറ്റി പൊലീസ് കമ്മീഷണര്‍ പറയുന്നു. യുവാക്കളും പ്രണയികളും സുഹൃത്തുക്കളും പുതുവര്‍ഷം ആഘോഷിക്കണ്ടെന്നു പറയാതെ പറയുകയാണ് പൊലീസ്.

[caption id="attachment_70229" align="aligncenter" width="737"] കഴിഞ്ഞ പുതുവര്‍ഷരാവിലെ സദാചാര ഗുണ്ടായിസത്തിനെതിരെ കലാകക്ഷി കൊച്ചിയില്‍ നടത്തിയ കലാപ്രതിഷേധം- പോസ്റ്റ് കാര്‍ണിവെല്‍[/caption]ആഘോഷങ്ങള്‍ നടക്കുന്ന ഇടങ്ങള്‍, ആളുകള്‍ തിങ്ങിക്കൂടാന്‍ സാധ്യതയുള്ള കേന്ദ്രങ്ങള്‍, ഷോപ്പിങ് മാളുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലെല്ലാം പൊലീസ് സാന്നിധ്യം ഉണ്ടാകും. പുതുവര്‍ഷം ആഘോഷിക്കുന്ന കായല്‍ തുരുത്തുകളിലെല്ലാം പരിശോധന തുടങ്ങി കഴിഞ്ഞു.


ഇന്ന് വൈകിട്ട് നാലുമണിയോടെ പൊലീസ് വിന്യാസം തുടങ്ങുംയ 1500 പൊലീസുകാര്‍ മഫ്ടിയിലും യൂണിഫോമിലുമായുണ്ടാകും. 100 ജീപ്പുകള്‍, 200 ബൈക്കുകള്‍, 25 ഫ്‌ളൈയിങ് സ്‌ക്വാഡ്, 5 പിങ്ക് പൊലീസ് തുടങ്ങിയ വന്‍ സന്നാഹമാണ് നിരത്തിലുണ്ടാവുക. സകല വാഹനങ്ങളിലേയ്ക്കും സദാചാര ടോര്‍ച്ചു വെട്ടം വീഴുമെന്നുറപ്പ്. ദമ്പതികള്‍ പോലും വിവാഹ സര്‍ട്ടിഫിക്കറ്റുമായി പുതുവര്‍ഷം ആഘോഷിക്കാനെത്തിയില്ലെങ്കില്‍ രാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷനിലാകുന്ന സ്ഥിതി.


2015ല്‍ ക്രിസ്തുമസ് മുതല്‍ പുതുവര്‍ഷം വരെ നഗരത്തില്‍ 27 വാഹനാപകടങ്ങളും 3 മരണങ്ങളുമുണ്ടായെന്ന കണക്കാണ് സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള കാരണമത്രേ. ഈ വര്‍ഷം ഇതുവരെ അപകടങ്ങളുണ്ടായിട്ടില്ല- അപകടത്തെ ചാരി സദാചാര ഗുണ്ടായിസം നടത്താന്‍ പൊലീസിനെ അനുവദിക്കുന്നതിലൂടെ കൂടുതല്‍ ക്രമസമാധാന പ്രശ്‌നളുണ്ടാവകുയേയുള്ളു.
[caption id="attachment_70230" align="aligncenter" width="726"] കഴിഞ്ഞ വര്‍ഷത്തെ കൊച്ചിന്‍ കാര്‍ണിവെലില്‍ കലാകക്ഷി നിര്‍മ്മിച്ച പപ്പാഞ്ഞി. ഈ കലാസംഘത്തിലെ വനിതകളടങ്ങിയ സംഘത്തെിനു നേരെയാണ് സദാചാര ഗുണ്ടായിസം നടത്തി പൊലീസ് മര്‍ദ്ദിച്ചത്[/caption]

Read More >>