പുതിയ 20, 50 രൂപ നോട്ടുകളും പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്

പഴയ നോട്ടുകള്‍ നിലനിര്‍ത്തി തന്നെ പുതിയ 20, 50 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. നേരിയ മാറ്റങ്ങള്‍ പുതിയ നോട്ടില്‍ ഉണ്ടാവുമെന്നും എന്നാല്‍ രൂപവും സുരക്ഷാ ക്രമീകരണങ്ങളും പഴയ നോട്ടിന്റേതിന് സമാനമായിരിക്കുമെന്നും ആര്‍ബിഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

പുതിയ 20, 50 രൂപ നോട്ടുകളും പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക്

മുംബൈ: രാജ്യത്ത് പുതിയ 20, 50 രൂപ നോട്ടുകളും വരുന്നു. പഴയ നോട്ടുകള്‍ നിലനിര്‍ത്തി തന്നെ പുതിയ 20, 50 രൂപ നോട്ടുകള്‍ പുറത്തിറക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. പഴയ നോട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാമെന്നും ആര്‍ബിഐ പറഞ്ഞു.

നേരിയ മാറ്റങ്ങള്‍ പുതിയ നോട്ടില്‍ ഉണ്ടാവുമെന്നും എന്നാല്‍ രൂപവും സുരക്ഷാ ക്രമീകരണങ്ങളും പഴയ നോട്ടിന്റേതിന് സമാനമായിരിക്കുമെന്നും ആര്‍ബിഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.


രാജ്യത്ത് കള്ളപ്പണം നിരോധിക്കാനെന്ന പേരില്‍ 500 ന്റെയും 1000 ത്തിന്റെയും പഴയ നോട്ടുകള്‍ നിരോധിച്ച് കഴിഞ്ഞമാസം എട്ടിനാണ് പ്രധാനമന്ത്രി ഉത്തരവിറക്കിയത്. തുടര്‍ന്ന് പുതിയ 500 ന്റെയും 2000ത്തിന്റെയും പുതിയ നോട്ടുകള്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ നോട്ടുനിരോധനം ജനജീവിതത്തില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. അപ്രഖ്യാപിത നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിനും തിരിച്ചടിയായി. പഴയ നോട്ടുകള്‍ മാറിയെടുക്കാനും എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനുമായി ജനത്തിന് ഏറെ നേരം ക്യൂനില്‍ക്കേണ്ടിവന്നു. ഈ സ്ഥിതി ഇപ്പോഴും രാജ്യമൊട്ടാകെ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്റെ പുതിയ തീരുമാനം. എന്നാല്‍ പഴയ 20, 50 രൂപ നോട്ടുകള്‍ പിന്‍വലിക്കില്ലെന്നത് ആശ്വാസമാവും.Read More >>