10 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി കര്‍ണാടകയില്‍ രണ്ടു പേര്‍ പിടിയില്‍

കര്‍ണാടകയിലെ ബലേഗാവിലാണ് സംഭവം. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം പിടിയിലായവരെ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു കൈമാറും.

10 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി കര്‍ണാടകയില്‍ രണ്ടു പേര്‍ പിടിയില്‍

ബംഗളുരു: 10 ലക്ഷം രൂപയുടെ പുതിയ 2000 രൂപ നോട്ടുകളുമായി കര്‍ണാടകയില്‍ രണ്ടുപേര്‍ പിടിയില്‍. കര്‍ണാടകയിലെ ബലേഗാവിലാണ് സംഭവം. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം പിടിയിലായവരെ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു കൈമാറും. ബാങ്ക് ജീവനക്കാരാണ് ഇവര്‍ക്ക് ഇത്രയും രൂപയുടെ നോട്ടുകള്‍ അനധികൃതമായി കൈമാറിയതെന്നാണ് പോലീസിനു ലഭിച്ച വിവരം.

ഈമാസം നാലിന്് കര്‍ണാടകയില്‍ 71 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി മൂന്നുപേര്‍ പിടിയിലായിരുന്നു. ബേലൂര്‍ ജില്ലയിലായിരുന്നു ഇത്. ഇവരെ ചോദ്യംചെയ്യലിനു ശേഷം പോലീസ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ സംഭവം.

Read More >>