ബൈക്ക് അപകടത്തില്‍പ്പെട്ട് ചോരയില്‍ കുളിച്ചുകിടന്ന സഹോദരങ്ങള്‍ക്കു മുന്നില്‍ മറ്റുള്ളവര്‍ കാഴ്ചക്കാരായപ്പോള്‍ അവരുടെ ജീവനുവേണ്ടി പ്രയത്‌നിച്ചു നവ്യാനായര്‍

എയര്‍പോര്‍ട്ടില്‍ നിന്നും കൊച്ചിയിലേക്കു പോകുന്ന വഴിയാണ് അപകടം നവ്യയുടെ ശ്രദ്ധയില്‍പ്പെട്ടത്. മറ്റൊന്നും ചിന്തിക്കാതെ അവരെ തന്റെ വാഹനത്തില്‍ കയറ്റി നവ്യ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ബൈക്ക് അപകടത്തില്‍പ്പെട്ട് ചോരയില്‍ കുളിച്ചുകിടന്ന സഹോദരങ്ങള്‍ക്കു മുന്നില്‍ മറ്റുള്ളവര്‍ കാഴ്ചക്കാരായപ്പോള്‍ അവരുടെ ജീവനുവേണ്ടി പ്രയത്‌നിച്ചു നവ്യാനായര്‍

ബൈക്ക് അപകടത്തില്‍പ്പെട്ട് റോഡില്‍ ചോരയില്‍ കുളിച്ചു കിടന്ന സഹോദരങ്ങളുടെ ജീവനുവേണ്ടി പ്രയത്‌നിച്ചു സിനിമാതാരം നവ്യാനായര്‍. കഴിഞ്ഞ ദിവസം കൊച്ചിയില്‍ അപകടത്തില്‍പ്പെട്ടു റോഡില്‍ കിടന്ന കളമ്മശ്ശേരി സ്വദേശി ഷാരോണ്‍ ഷാജിയേയും സഹോദരി ഷില്ലുവിനേയുമാണ് തന്റെ വാഹനത്തില്‍ നവ്യാനായര്‍ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തിന്റെ കാഴ്ചക്കാരായവര്‍ നോക്കി നില്‍ക്കേയാണ്, തന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ മാറ്റിവച്ച് നവ്യ അവരെ ആശുപത്രിയില്‍ എത്തിച്ചത്.


ചാനല്‍പരിപാടികളുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തിങ്കളാഴ്ചയാണ് നവ്യ മുംബൈയില്‍ നിന്നും കൊച്ചിയില്‍ വിമാനമിറങ്ങിയത്. എയര്‍പോര്‍ട്ടില്‍ നിന്നും കൊച്ചിയിലേക്കു പോകുന്ന വഴിയാണ് അപകടം നവ്യയുടെ ശ്രദ്ധയില്‍പ്പെട്ടത്. മറ്റൊന്നും ചിന്തിക്കാതെ അവരെ തന്റെ വാഹനത്തില്‍ കയറ്റി നവ്യ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സറഫുള്ള പാലപ്പെട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ആശുപത്രിയിലേക്ക് പോകുന്നവഴി അപകടത്തില്‍പ്പെട്ട ഒരാളുടെ ജീവന്‍ നഷ്ടപ്പെട്ടുവെന്നും സറഫുള്ള പറയുന്നു. എന്നാല്‍ നവ്യ അവസരോചിതമായി ഇടപെടാതെ മറ്റുള്ളവരെപ്പോലെ സഹതപിച്ചു നില്‍ക്കുകയായിരുന്നുവെങ്കിലോ ഇതൊന്നും കണ്ടിട്ടും കാണാതെ പോയിരുന്നുവെങ്കിലോ ആ രണ്ട് ജീവനും നഷ്ടപ്പെടുമായിരുന്നുവെന്നും സറഫുള്ള കൂട്ടിച്ചേര്‍ക്കുന്നു. നാലു മണിക്ക് ചാനല്‍ സ്റ്റുഡിയോയില്‍ എത്തേണ്ടിയിരുന്ന നവ്യ ഇക്കാരണം കൊണ്ടുതന്നെ ഏഴുമണിക്കാണ് അവിടെ എത്തിയതെന്നും അദ്ദേഹം പറയുന്നുണ്ട്.

സറഫുള്ള പാലപ്പെട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

സ്നേഹം, ദയ, കാരുണ്യം, സഹാനുഭൂതി
എന്നീ മാനുഷികഗുണങ്ങൾ വറ്റിവരണ്ടുകൊണ്ടിരിക്കുന്ന, ഓരോരുത്തരും അവരവരിലേയ്ക്ക് ചുരുങ്ങിപ്പോയിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ നവ്യാ നായരുടെ ഇടപെടൽ നമുക്കെല്ലാം മാതൃകയാണ്...... തിരിച്ചറിവും............

ഇന്നലെ (2016, ഡിസംബർ 12, തിങ്കളാഴ്ച) ഉച്ചയ്ക്ക് ചാനൽ പരിപാടികൾക്കും ബന്ധപ്പെട്ട ചർച്ചകൾക്കുമായി മലയാളത്തിന്റെ പ്രിയ നടി നവ്യാ നായർ മുംബൈയിൽ നിന്നുള്ള വിമാനത്തിൽ വന്നിറങ്ങി കൊച്ചിയിലേയ്ക്ക് പോകുന്ന വഴിയായിരുന്നു ബൈക്കപകടത്തിൽ പെട്ട് റോഡിൽ ചോരയിൽ മുങ്ങി ഒരു സ്ത്രീയും പുരുഷനും കിടക്കുന്നത് കണ്ടത്.
കളമശ്ശേരി സ്വദേശികളായ ഷാരോൺ ഷാജിയും സഹോദരി ഷില്ലുവുമായിരുന്നു അത്.
അയ്യോ, കഷ്ടം എന്ന് പറഞ്ഞു ചുറ്റും ആളുകൾ കൂടിക്കൊണ്ടിരിക്കുന്നു,
പക്ഷെ, ഇത് കണ്ട നവ്യ മറ്റൊന്നും ചിന്തിക്കാതെ അവരെ തന്റെ വണ്ടിയിൽ കയറ്റി നേരെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിലേക്ക്.

മറ്റെല്ലാ തിരക്കുകളും മറന്നുകൊണ്ട് നവ്യ ആ ജീവനുകൾക്കായി ശ്രമിച്ചുവെങ്കിലും അവരിലൊരാൾ ആശുപത്രിയിലേക്കുള്ള വഴിയിൽ വെച്ച് മരിക്കുകയായിരുന്നു.
നാലുമണിക്ക് മീറ്റിംഗിനു എത്തേണ്ട നവ്യ അവിടെ എത്തിയത് വൈകീട്ട് 7 മണിക്ക്.
ഒരുപക്ഷെ നവ്യ അവസരോചിതമായി ഇടപെട്ടില്ലായിരുന്നുവെങ്കിൽ, മറ്റുള്ളവരെപ്പോലെ സഹതപിച്ചു നിൽക്കുകയായിരുന്നുവെങ്കിൽ, അതല്ല ഇതൊന്നും കണ്ടിട്ടും കാണാതെ പോയിരുന്നുവെങ്കിൽ ആ രണ്ട് ജീവനും നഷ്ടപ്പെടുമായിരുന്നു.

റോഡപകടങ്ങളിൽ പെട്ട് കൃത്യ സമയത് വേണ്ട ചികിത്സ കിട്ടാതെയും, ആശുപത്രിയിൽ എത്തിക്കുന്നതിന്റെ ബുദ്ധിമുട്ടും പൊല്ലാപ്പുകളും ആലോചിച്ചു മുഖം തിരിച്ചു നിൽക്കുന്നതിന്റെ പേരിലും എത്രയോ പേരാണ് മരിച്ചുപോകുന്നത്...

ഇവിടെയാണ് നവ്യ നമുക്കെല്ലാം മാതൃകയാകുന്നത്‌, തിരിച്ചറിവും...

Read More >>