ഐഎഫ്എഫ്‌കെയിലും സിനിമകള്‍ക്കു മുമ്പ് ദേശീയഗാനം കേള്‍പ്പിക്കും

കഴിഞ്ഞദിവസത്തെ സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് തീരുമാനമെന്നും ഇളവ് ആവശ്യമെങ്കില്‍ അതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും കമല്‍ പറഞ്ഞു.

ഐഎഫ്എഫ്‌കെയിലും സിനിമകള്‍ക്കു മുമ്പ് ദേശീയഗാനം കേള്‍പ്പിക്കും

തിരുവനന്തപുരം: തീയേറ്ററുകളില്‍ നിര്‍ബന്ധമായും ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം ഐഎഫ്എഫ്‌കെയിലും ബാധകം. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ഐഎഫ്എഫ്‌കെ) എല്ലാ തീയേറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കുന്നതിനു മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വ്യക്തമാക്കി. കഴിഞ്ഞദിവസത്തെ സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് തീരുമാനമെന്നും ഇളവ് ആവശ്യമെങ്കില്‍ അതിനായി സുപ്രീംകോടതിയെ സമീപിക്കുമെന്നും കമല്‍ പറഞ്ഞു.

രാജ്യത്തെ എല്ലാ തീയേറ്ററുകളിലും സിനിമ തുടങ്ങുന്നതിനു മുമ്പ് ദേശീയഗാനം കേള്‍പ്പിക്കുകയും ആ സമയത്ത് സ്‌ക്രീനില്‍ ദേശീയ പതാക കാണിക്കുകയും വേണമെന്ന് കഴിഞ്ഞമാസം 30നാണ് സുപ്രീം കോടതി ഉത്തരവിട്ടത്.

Read More >>