ദേശീയഗാനത്തോട് അനാദരവ് കാണിച്ചതിന്റെ പേരില്‍ ആര്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തരുതെന്ന് പിണറായി വിജയന്‍

എഴുത്തുകാരന്‍ കമല്‍ സി ചവറയ്ക്കെതിരെയും കേസെടുക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം നടപടികളില്‍ 124 എ വകുപ്പ് ചുമത്തേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയഗാനത്തോട് അനാദരവ് കാണിച്ചതിന്റെ പേരില്‍ ആര്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തരുതെന്ന് പിണറായി വിജയന്‍

ദേശീയഗാനത്തോട് അനാദരവ് കാണിച്ചതിന്റെ പേരില്‍ ആര്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം. നോവലിലൂടെയും ഫേസ്ബുക്ക് പോസ്റ്റിലൂടെയും ദേശീയഗാനത്തെ അധിക്ഷേപിച്ചു എന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്തിരുന്ന എഴുത്തുകാരന്‍ കമല്‍ സി ചവറയ്ക്കെതിരെയും കേസെടുക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം നടപടികളില്‍ 124 എ വകുപ്പ് ചുമത്തേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

യുഎപിഎയും രാജ്യദ്രോഹക്കുറ്റവും എല്ലാവര്‍ക്കുമെതിരെ ചുമത്തുന്നത് ശരിയല്ലെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. രാഷ്ട്രീയ പ്രശ്നങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ പാടില്ലെന്നും കോടിയേരി സൂചിപ്പിച്ചിരുന്നു. എന്നാല്‍ കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

Read More >>