"നാടുനീങ്ങിയ പ്രോസസർ": നാരദാ വാർത്ത തെറ്റെന്ന് കമ്പ്യൂട്ടർ വിദഗ്ധൻ

ഐടി@സ്കൂളിന്റെ പ്രവർത്തനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് നാരദാ ന്യൂസ് നൽകിയ വാർത്തയ്ക്ക് മൈക്രോസോഫ്റ്റ് മോസ്റ്റ് വാല്യൂബിൾ പ്രൊഫഷണൽ സർട്ടിഫിക്കറ്റ് നേടിയ ശ്യാംലാൽ ടി പുഷ്പന്റെ പ്രതികരണം.

"നാടുനീങ്ങിയ പ്രോസസർ": നാരദാ വാർത്ത തെറ്റെന്ന് കമ്പ്യൂട്ടർ വിദഗ്ധൻ

ഹൈടെക് ക്ലാസ് റൂമുകളിലേയ്ക്കുളള ലാപ്ടോപ്പുകൾക്ക് ടെൻഡർ ക്ഷണിച്ചതു സംബന്ധിച്ചു കഴിഞ്ഞ ദിവസം നാരദാ ന്യൂസ് പ്രസിദ്ധീകരിച്ച വാർത്ത തെറ്റും വസ്തുതാവിരുദ്ധവുമാണെന്നു മൈക്രോസോഫ്റ്റ് മോസ്റ്റ് വാല്യൂബിൾ പ്രൊഫഷണൽ സർട്ടിഫിക്കറ്റ് നേടിയ ശ്യാംലാൽ ടി പുഷ്പൻ. നാരദയ്ക്ക് അയച്ച ഇമെയിലിലാണ് അദ്ദേഹം തന്റെ നിലപാടു വ്യക്തമാക്കിയത്. പ്രതികരണത്തിന്റെ പൂർണരൂപം ചുവടെ.

നാരദ ന്യൂസ്‌ വാര്‍ത്ത‍ വായിച്ചു. ആദ്യമേ പറയെട്ടെ, ഈ ആരോപണം തെറ്റാണ്, വസ്തുതാ വിരുദ്ധവും. അഴിമതി ഉണ്ടെന്നു തോന്നിയപ്പോള്‍ അതു തുറന്നു കാണിക്കാന്‍ എടുത്ത ആവേശം അതിന്റെ സങ്കേതിക കാര്യത്തില്‍ ഉള്ള അറിവിന്റെ അഭാവം കൊണ്ടു മനസിലാക്കാതെ പോയ കാര്യങ്ങള്‍ ഇവിടെ പറയെട്ടെ .

"പഴഞ്ചനായ ഡ്യുവൽ കോർ പ്രോസസറുള്ള ലാപ്‌ടോപ്പും കമ്പ്യൂട്ടറും വാങ്ങാൻ ഇതിനകം ടെൻഡർ ക്ഷണിച്ചു കഴിഞ്ഞു".

ഇതാണ് ആദ്യ ആരോപണം. dualകോര്‍ എന്ന വാക്കിന്റെ അര്‍ഥം രണ്ടു കോര്‍ എന്നു മാത്രം ആണ് . നാരദ ന്യൂസ്‌ സമീപിച്ചു എന്നു പറഞ്ഞ ഇന്‍ഫോ സിസ് വിദഗ്ധര്‍ എന്ന വാക്ക് Infosys എന്ന കമ്പനിക്ക്‌ തന്നെ ചീത്ത പേര് ഉണ്ടാക്കും .

ഇന്റെല്‍ dual കോര്‍ എന്ന പേരില്‍ പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് നിലവില്‍ ഉണ്ടായിരുന്ന ഉത്പന്നത്തെ കുറിച്ചാണു നിങ്ങള്‍ പറയുന്നത്. bid ഡോക്യുമെന്റ് ഇല്‍ പറയുന്നത് Processor : Dual Core 2.0 GHz, Total cache 3 MB, supporting 4 threads, TDP - 20 W (Maximum) എന്നാണ് .

ഈ നിലവാരം പാലിക്കുന്ന മൈക്രോ പ്രോസിസോര്‍ ഇല്‍ ഒന്നു നിലവില്‍ വിപണിയില്‍ ഉള്ള intel i3 അടക്കം ഉള്ള ആധുനിക കമ്പ്യൂട്ടര്‍ മൈക്രോ പ്രോസിസോര്‍ ആണ് .

ഒരു സര്‍ക്കാര്‍ തല ഡോക്യുമെന്റില്‍ ഇന്റെല്‍ മതി എന്ന മട്ടില്‍ പരസ്യം കൊടുത്താല്‍ അത് amd അടക്കം ഉള്ള കമ്പനി കള്‍ക്ക് വിവേചനം കാട്ടി എന്നു പറഞ്ഞു കേസ് കൊടുക്കാന്‍ മതിയായ കാരണം ആണ്. അതു കൊണ്ടാണ് ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത്.

സങ്കേതിക തലത്തില്‍ ഉള്ള കാര്യം ആണ് എന്നതു കൊണ്ടും അതു വായിക്കുന്നവര്‍ ഈ വിഷയത്തില്‍ അറിവ് ഉള്ളവര്‍ ആണ് എന്നതു കൊണ്ടും ഇതു കുഴപ്പം ഉള്ള കാര്യം അല്ല. പക്ഷെ ഒരു പത്ര പ്രവര്‍ത്തകന്‍ ഇതു വായിച്ചപോള്‍ ഉണ്ടായ ആശയ കുഴപ്പം ആണ്..

സര്‍ക്കാര്‍ തല എതിര്‍പ്പും ഇതേ അറിവില്ലായ്മ കൊണ്ട് ആണ് എന്ന് പറയാതെ വയ്യ. പിന്നെ നമ്മുടെ നാടിലെ administrative തലത്തില്‍ ഉള്ളവര്‍ എല്ലാം ഈ വിഷയത്തില്‍ അറിവുള്ളവര്‍ ആകണം എന്നു പറയുന്നതില്‍ അര്‍ത്ഥവും ഇല്ല. പക്ഷെ പ്രസിദ്ധീകരണത്തിനു കൊടുക്കുന്ന വാര്‍ത്തയെ സംബന്ധിച്ച് ഉറപ്പു വേണ്ടത് ഒരു മീഡിയയുടെ വിശ്വാസ്യതക്ക് അത്യാവശ്യമാണ്. പ്രതേകിച്ചു അതൊരു വ്യക്തിഹത്യ തലത്തില്‍ അധഃപതിക്കുമ്പോള്‍.

പൊതുവേ ഓണ്‍ലൈന്‍ പത്രങ്ങള്‍ നിലനിൽക്കുന്നതു വാര്‍ത്ത‍ ആദ്യം നല്‍കുകയും അതു വൈറല്‍ ആയി മാറുമ്പോള്‍ ഉള്ള ട്രാഫിക്‌ വഴിയും ആണ് എന്നുള്ളത് സ്വാഭാവികം. എങ്കിലും സങ്കേതികരംഗത്തെ ഒരു വാര്‍ത്ത‍ നല്‍കുമ്പോള്‍ അതില്‍ ഇടപെടുന്ന ആള്‍ അതും ആയി ബന്ധപെട്ട ഒരു വിദഗ്ദ്ധനോടോ അഭിപ്രായം തേടണം എന്നതാണ് ഈ സംഭവം കാണിക്കുന്നത്

എഡിറ്ററുടെ കുറിപ്പ്

ടെൻഡർ രേഖയിലും ഡിപിഐ പുറത്തിറക്കിയ സർക്കുലറിലും സ്പെസിഫിക്കേഷനെക്കുറിച്ച് സർക്കാർ തലത്തിൽ ഉയർന്ന എതിർപ്പും അതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പുതന്നെ ഈ സർക്കുലർ സൈറ്റിൽ നിന്നു പിൻവലിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച വിവരം നാരദാ ന്യൂസിനു ലഭിച്ചത്. പലരോടും ഈ സ്പെസിഫിക്കേഷനെക്കുറിച്ച് ഞങ്ങൾ വിദഗ്ധാഭിപ്രായം തേടിയിരുന്നു. എല്ലാവർക്കും സ്പെസിഫിക്കേഷൻ ഡോക്യുമെന്റ് ഇമെയിലിൽ അയച്ചും കൊടുത്തു. പ്രതികരണം അറിയിച്ച എല്ലാപേരും obsolete എന്ന വാക്കാണ് ഉപയോഗിച്ചത്. അതുപ്രകാരമാണ് ഞങ്ങൾ വാർത്ത നൽകിയതും.

എന്നാൽ, ശ്യാം ലാൽ ടി പുഷ്പനെപ്പോലുളള സാങ്കേതികവിദഗ്ധരുടെ അഭിപ്രായം മറിച്ചാണ്. അതു ഞങ്ങൾ മാനിക്കുന്നു. തൽക്കാലം ആ വാർത്ത ഡ്രാഫ്റ്റിലേയ്ക്കു മാറ്റുന്നു.

ഇക്കാര്യത്തിൽ നാരദാ ന്യൂസിന് മുൻവിധികളൊന്നുമില്ല. അതുകൊണ്ടുതന്നെ ഇതേക്കുറിച്ചുളള എല്ലാ അഭിപ്രായങ്ങളും വിമർശനങ്ങളും തുടർന്നും പ്രസിദ്ധീകരിക്കുന്നതാണ്.

Read More >>