ഡൽഹി ലഫ്റ്റനന്റ് ഗവർണർ നജീബ് യുങ് രാജിവച്ചു

അധ്യാപനത്തിലേക്കു മടങ്ങുകയാണെന്നു വ്യക്തമാക്കിയ ജങ് രാഷ്ട്രപതിക്കു രാജിക്കത്ത് കൈമാറി.

ഡൽഹി ലഫ്റ്റനന്റ് ഗവർണർ നജീബ് യുങ് രാജിവച്ചു

ന്യൂഡൽഹി: ഡൽഹി ലഫ്റ്റനറ് ഗവർണർ നജീബ് യുങ് രാജിവച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായുള്ള അധികാര തർക്കത്തിനിടയിലാണ് യുങിന്റെ രാജി. അധ്യാപനത്തിലേക്കു മടങ്ങുകയാണെന്നു വ്യക്തമാക്കിയ യുങ് രാഷ്ട്രപതിക്കു രാജിക്കത്ത് കൈമാറി.

രാജിക്കത്തിൽ ഡൽഹിയിലെ ജനങ്ങൾക്കും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും യുങ് നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.

ഡൽഹി സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിൽ ലഫ് ജനറൽ ഇടപെടുന്നുവെന്നും കേന്ദ്ര സർക്കാരിന്റെ നയം നടപ്പാക്കാനാണ് യുങ് ശ്രമിക്കുന്നതെന്നും പരാതി ഉയർന്നിരുന്നു. ഇതു സംബന്ധിച്ച് ഡൽഹി സർക്കാർ നൽകിയ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Read More >>