മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി

മുത്തലാഖ് സംബന്ധിച്ച കേസ് നടപടികള്‍ സുപ്രീംകോടതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് അലഹബാദ് ഹൈക്കോടതിയുടെ പരാമര്‍ശം.

മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ്: മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി. ഇത് മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും വ്യക്തിനിയമ ബോര്‍ഡുകള്‍ ഭരണഘടനക്കു മുകളിലല്ലെന്നും കോടതി നിരീക്ഷിച്ചു. മുത്തലാഖ് സംബന്ധിച്ച കേസ് നടപടികള്‍ സുപ്രീംകോടതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് അലഹബാദ് ഹൈക്കോടതിയുടെ പരാമര്‍ശം.

വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ എടുത്തിട്ടുള്ള നിലപാടിനു സമാനമാണ് അലഹബാദ് ഹൈക്കോടതിയുടെ അഭിപ്രായം. നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഇതേ അഭിപ്രായമാണ് സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. കേന്ദ്ര നിയമ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നിട്ടില്ല. സുപ്രീംകോടതിയാണ് കേസില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.

Read More >>