കെവൈസി ഉണ്ടെങ്കിൽ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം

50,000 രൂപയിൽ കൂടുതൽ തുക നിക്ഷേപിക്കുന്നവർ ആവശ്യമെങ്കിൽ പാൻ കാർഡ് ഹാജരാക്കണമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.

കെവൈസി ഉണ്ടെങ്കിൽ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം

മുംബൈ: കെവൈസി മാനദണ്ഡങ്ങൾ പാലിക്കുന്ന ഏത് അക്കൗണ്ടിലും പണം നിക്ഷേപിക്കാമെന്നു റിസർവ് ബാങ്ക്. ഡിസംബർ 30 വരെ എത്രവേണമെങ്കിലും പണം നിക്ഷേപിക്കാമെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്.

50,000 രൂപയിൽ കൂടുതൽ തുക നിക്ഷേപിക്കുന്നവർ ആവശ്യമെങ്കിൽ പാൻ കാർഡ് ഹാജരാക്കണമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ ഡിസംബര്‍ 30 വരെ ബാങ്ക് ശാഖകളിലും ഡിപ്പോസിറ്റ് മെഷീനുകളിലും നിക്ഷേപിക്കാം.

500, 1000 രൂപയുടെ നോട്ടുകള്‍ക്ക് പ്രത്യേകം പ്രത്യേകം പേ ഇന്‍ സ്ലിപ്പുകള്‍ ഉപയോഗിക്കേണ്ടതുണ്ട്. റിസർവ് ബാങ്ക് വ്യക്തമാക്കി. ഡിസംബർ മുപ്പതിനകം ഒറ്റത്തവണയെ 5000 രൂപയിലധികമുള്ള അസാധു നോട്ട് നിക്ഷേപിക്കാൻ കഴിയുകയുള്ളുവെന്ന റിസർവ് ബാങ്കിന്റെ ഉത്തരവ് വിവാദമായതിനെത്തുടർന്ന് ഉത്തരവ് തിരുത്തുകയായിരുന്നു.

Read More >>