രാഷ്ട്രീയ പാര്‍ട്ടികള്‍ 2000 രൂപയ്ക്കു മുകളിലുള്ള അജ്ഞാത സംഭാവനകള്‍ വാങ്ങുന്നത് തടയണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

നിലവില്‍ ഇത്തരം സംഭാവനകള്‍ സ്വീകരിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏതെങ്കിലും ചട്ടപ്രകാരമുള്ള നിയന്ത്രണങ്ങളൊന്നുമില്ല. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 29സി പ്രകാരം പാര്‍ട്ടികള്‍ക്കു ലഭിക്കുന്ന സംഭാവന വെളിപ്പെടുത്തേണ്ടതുണ്ടെങ്കിലും ഇത് 20,000 രൂപയ്ക്കു മുകളിലാണെങ്കില്‍ മാത്രം മതി. ഈ സാഹചര്യത്തിലാണ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ 2000 രൂപയ്ക്കു മുകളിലുള്ള അജ്ഞാത സംഭാവനകള്‍ വാങ്ങുന്നത് തടയണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: രാഷ്ട്രീയപാര്‍ട്ടികള്‍ വിവിധ കോണുകളില്‍നിന്ന് 2000 രൂപയ്ക്കു മുകളിലുള്ള അജ്ഞാത സംഭാവനകള്‍ സ്വീകരിക്കുന്നത് തടയണമെന്ന് കേന്ദ്രസര്‍ക്കാരിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിനായി നിയമഭേദഗതി കൊണ്ടുവരണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം. ഉറവിടം വ്യക്തമാക്കാത്ത കോടിക്കണക്കിനു രൂപയാണ് സംഭാവനായി രാഷ്ട്രീയപാര്‍ട്ടികള്‍ക്കു ലഭിക്കുന്നതെന്നും ഇത് ഇല്ലാതാക്കേണ്ടതുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

നിലവില്‍ ഇത്തരം സംഭാവനകള്‍ സ്വീകരിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏതെങ്കിലും ചട്ടപ്രകാരമുള്ള നിയന്ത്രണങ്ങളൊന്നുമില്ല. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 29സി പ്രകാരം പാര്‍ട്ടികള്‍ക്കു ലഭിക്കുന്ന സംഭാവന വെളിപ്പെടുത്തേണ്ടതുണ്ടെങ്കിലും ഇത് 20,000 രൂപയ്ക്കു മുകളിലാണെങ്കില്‍ മാത്രം മതി. ഈ സാഹചര്യത്തിലാണ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്.

അതേസമയം, നിരോധിച്ച 500, 1000 രൂപാ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളെ വരുമാന നികുതിയില്‍ നിന്നൊഴിവാക്കി കഴിഞ്ഞദിവസം കേന്ദ്രം ഉത്തരവിറക്കിയിരുന്നു. 20,000 രൂപയ്ക്കു താഴെയുള്ള സംഭാവനകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കാണ് ഈ ഇളവ്. ഇങ്ങനെ നിക്ഷേപിക്കുന്ന പണത്തിന്റെ സ്രോതസ്സ് കാണിക്കേണ്ടതില്ല. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്യുന്ന പാര്‍ട്ടികള്‍ക്കു മാത്രം ഈ ഇളവ് നല്‍കിയാല്‍ മതിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം.

Read More >>