പ്രദർശനത്തിനു മുമ്പ് ദേശീയ ഗാനം പ്രദർശിപ്പിക്കുന്നതു സിനിമയോടുള്ള ആദരം; മോഹൻ ലാൽ

ഐഎഫ്എഫ്കെ വേദിയിൽ ഇതു സമ്പന്ധിച്ച് പ്രതിഷേധം ഉയർന്നിരുന്നു. കൂടാതെ നിശാഗന്ധി തിയറ്ററിൽ ക്ലാഷ് പ്രദർശിപ്പിക്കുന്നതിനിടെ ദേശീയഗാനം പ്രദർശിപ്പിച്ചപ്പോൾ എഴുന്നേറ്റു നിന്നില്ലെന്ന പേരിൽ മാധ്യമ പ്രവർത്തകരെയടക്കം കസ്റ്റഡിയിലെടുത്തിരുന്നു.

പ്രദർശനത്തിനു മുമ്പ് ദേശീയ ഗാനം പ്രദർശിപ്പിക്കുന്നതു സിനിമയോടുള്ള ആദരം; മോഹൻ ലാൽ

സിനിമാ പ്രദർശനത്തിനു മുമ്പ് ദേശീയ ഗാനം നിർബന്ധമാക്കിയ സുപ്രീംകോടതിയുടെ ഉത്തരവ് സിനിമയോടുള്ള ആദരമാണെന്നു മോഹൻലാൽ. ഇതിന്റെ പേരിൽ വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്നും മോഹൽലാൽ പറഞ്ഞു. മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ഇക്കാര്യം വ്യക്തമാക്കിയത്.

ഇത്തവണത്തെ കേരള രാജ്യന്തര ചലച്ചിത്രോത്സവത്തിനു മുമ്പാണ് തിയറ്ററുകളിൽ സിനിമാ പ്രദർശനത്തിനുമുമ്പ് ദേശീയ ഗാനം പ്രദർശിപ്പിക്കണമെന്ന ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. എന്നാൽ ഐഎഫ്എഫ്കെ വേദിയിൽ ഇതു സമ്പന്ധിച്ച് പ്രതിഷേധം ഉയർന്നിരുന്നു. കൂടാതെ നിശാഗന്ധി തിയറ്ററിൽ ക്ലാഷ് പ്രദർശിപ്പിക്കുന്നതിനിടെ ദേശീയഗാനം പ്രദർശിപ്പിച്ചപ്പോൾ എഴുന്നേറ്റു നിന്നില്ലെന്ന പേരിൽ മാധ്യമ പ്രവർത്തകരെയടക്കം കസ്റ്റഡിയിലെടുത്തിരുന്നു.

Read More >>