പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു നരേന്ദ്ര മോദി

കഴിഞ്ഞ വര്‍ഷം ഷെരീഫിന്റെ പിറന്നാള്‍ ദിവസം, വിദേശ സന്ദര്‍ശനത്തിനു ശേഷം ഇന്ത്യയിലേക്കു മടങ്ങും വഴി മുന്നറിയിപ്പില്ലാതെ മോദി ലഹോര്‍ സന്ദര്‍ശനം നടത്തിയിരുന്നു. വലിയ വിവാദങ്ങള്‍ക്കു പ്രസ്തുത സന്ദര്‍ശനം വഴിവെച്ചിരുന്നു.

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ട്വിറ്ററിലൂടെയാണ് മോദി ഷെരീഫിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. പാക് പ്രധാനമന്ത്രിയുടെ 67ാം പിറന്നാളാണ് ഇന്ന്.

ഷെരീഫിനു ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാവട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഷെരീഫിന്റെ പിറന്നാള്‍ ദിവസം, വിദേശ സന്ദര്‍ശനത്തിനു ശേഷം ഇന്ത്യയിലേക്കു മടങ്ങും വഴി മുന്നറിയിപ്പില്ലാതെ മോദി ലഹോര്‍ സന്ദര്‍ശനം നടത്തിയിരുന്നു. വലിയ വിവാദങ്ങള്‍ക്കു പ്രസ്തുത സന്ദര്‍ശനം വഴിവെച്ചിരുന്നു. മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നുവെന്നു ഇരു നേതാക്കളും അന്ന് പറഞ്ഞിരുന്നുവെങ്കിലും തുടര്‍ന്നു പത്താന്‍കോട്ട് ഭീകരാക്രമണമുണ്ടായതോടെ ബന്ധം വഷളാവുകയായിരുന്നു.

പത്താന്‍കോട് ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ പാക് ആക്രമണത്തിനു മറുപടി നല്‍കുകയും ചെയ്തിരുന്നു. ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശനങ്ങള്ളുടെ മഞ്ഞുരുകാന്‍ മോദിയുടെ നിലപാട് സഹായകരമാകുമെന്നാണ് കരുതുന്നത്.

Read More >>