കൃഷി നശിച്ച കര്‍ഷകര്‍ക്കു പ്രഖ്യാപിച്ച 1000 കോടി ഇതുവരയ്ക്കും നല്‍കിയില്ല; ശിവജിക്ക് 3,600 കോടിയുടെ സ്മാരകം പണിയാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ മുന്‍സിപ്പാലിറ്റിയുടെ വാര്‍ഷിക ആരോഗ്യ ബജറ്റിന് സമാനമായ തുക(3,694 കോടി)യാണ് സ്മാരകത്തിനു വേണ്ടിവരുന്നത്. 210 മീറ്റര്‍ ഉയരമുള്ള സ്മാരകം മുംബൈ തീരത്തിനു സമീപമുള്ള ദ്വീപില്‍ 15 ഏക്കര്‍ സ്ഥലത്താണ് ഉയരുന്നത്. സ്മാരകരത്തിന്റെ ആദ്യഘട്ട ജോലിക്കു മാത്രം 2,500 കോടി രൂപ ഇതിനായി ചെലവാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൃഷി നശിച്ച കര്‍ഷകര്‍ക്കു പ്രഖ്യാപിച്ച 1000 കോടി ഇതുവരയ്ക്കും നല്‍കിയില്ല; ശിവജിക്ക് 3,600 കോടിയുടെ സ്മാരകം പണിയാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

പണവിനിമയ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനിടയില്‍ ഛത്രപതി ശിവജിക്ക് 3,600 കോടിയുടെ സ്മാരകം പണിയാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍. മുംബൈയില്‍ ഉയരുന്ന ഈ കൂറ്റന്‍ സ്മാരകത്തിനു തറക്കല്ലിടാന്‍ എത്തുന്നത് രപധാനമന്ത്രി നരേന്ദ്രമോദിയാണ്. ഇതിനിടെ വന്‍ തുക സ്മാരകത്തിനായി ചെലവഴിക്കുന്നതിനെതിരെ വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു.

മുംബൈ മുന്‍സിപ്പാലിറ്റിയുടെ വാര്‍ഷിക ആരോഗ്യ ബജറ്റിന് സമാനമായ തുക(3,694 കോടി)യാണ് സ്മാരകത്തിനു വേണ്ടിവരുന്നത്. 210 മീറ്റര്‍ ഉയരമുള്ള സ്മാരകം മുംബൈ തീരത്തിനു സമീപമുള്ള ദ്വീപില്‍ 15 ഏക്കര്‍ സ്ഥലത്താണ് ഉയരുന്നത്. സ്മാരകരത്തിന്റെ ആദ്യഘട്ട ജോലിക്കു മാത്രം 2,500 കോടി രൂപ ഇതിനായി ചെലവാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാലു വര്‍ഷത്തെ വരള്‍ച്ചയ്ക്കുശേഷം സംസ്ഥാനത്തെ കാര്‍ഷികമേഖല പ്രതിസന്ധി തരണം ചെയ്യാന്‍ കഷ്ടപ്പെടുന്നതിനിടയില്‍ ഇത്തരമൊരു സ്മാരകത്തിന്റെ നിര്‍മ്മിതിക്കായി കോടികള്‍ ചെലവഴിക്കുന്ന നിലപാടിനെതിരെ ഇത്രയും പണം ചെലവഴിക്കുന്നതിനെതിരെ സമസ്ത മേഖലകളില്‍നിന്നും സര്‍ക്കാരിനു വിമര്‍ശനം നേരിടേണ്ടി വരുന്നുണ്ട്.


സ്മാരകത്തിന് ഉപയോഗിക്കുന്ന പണം സംസ്ഥാനത്തു മറ്റു പല ലക്ഷ്യങ്ങളും നിറവേറ്റാന്‍ ഉപയോഗിക്കാമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം വരള്‍ച്ചയെത്തുടര്‍ന്ന് കാര്‍ഷിക നഷ്ടം വന്ന പരുത്തി, സോയാ ബീന്‍ കര്‍ഷകര്‍ക്കു നല്‍കാനുള്ള 1000 കോടിരൂപ നഷ്ടപരിഹാരം സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നുള്ളതും വിമര്‍ശനങ്ങളുടെ ആക്കം കൂട്ടുന്നു. നഗരത്തില്‍ വെറുതേകിടക്കുന്ന സ്ഥലം വികസിപ്പിക്കാന്‍ ആവശ്യമുള്ള ബജറ്റിന്റെ ഏഴിരട്ടിയാണ് സ്മാരകത്തിനുവേണ്ടി ചെലവഴിക്കുന്നത്.

Story by