പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച ശേഷം പുറം തിരിഞ്ഞ് ഓടുകയാണ് മോദി; പ്രധാനന്ത്രിയെ കണക്കിന് പരിഹസിച്ച് പാക് ചാനല്‍ അവതാരക

ഡിസംബര്‍ 7ന് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ മൂന്നുലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. മോദിക്കെതിരെ ആഞ്ഞടിക്കുന്ന യുവതി എത്രതവണ മനസ്സിലാക്കിപ്പിക്കാന്‍ ശ്രമിച്ചാലും മനസിലാകാത്തയാളാണ് മോദി എന്ന് കുറ്റപ്പെടുത്തുന്നുണ്ട്.

പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച ശേഷം പുറം തിരിഞ്ഞ് ഓടുകയാണ് മോദി; പ്രധാനന്ത്രിയെ കണക്കിന് പരിഹസിച്ച് പാക് ചാനല്‍ അവതാരകഇസ്താംബൂള്‍ :''മോദി സാബ്, നിങ്ങള്‍ക്ക് എത്ര പറഞ്ഞാലും മനസ്സിലാകില്ലേ വെടിമരുന്നുമായി കളിച്ചാല്‍ തീ പിടിക്കുമെന്ന്, ഓരോ തവണയും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച ശേഷം പുറം തിരിഞ്ഞ് ഓടുകയാണ് മോദി. ധൈര്യമുണ്ടെങ്കില്‍ നേരിട്ട് വരു, കണ്ണില്‍ നോക്കി, മുഖാമുഖം കണ്ട് നേരിടാമെന്ന് പറഞ്ഞാണ് അവതാരിക മോഡിയെ വെല്ലുവിളിക്കുന്നത് ''

മോദിയെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പാകിസ്ഥാനിലെ പ്രാദേശിക വാര്‍ത്താ ചാനല്‍ അവതാരകയുടെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.വാര്‍ത്താ വായനക്കിടയാണ് യുവതി മോദിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തുന്നത്. ഡിസംബര്‍ 7ന് യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ മൂന്നുലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്. മോദിക്കെതിരെ ആഞ്ഞടിക്കുന്ന യുവതി എത്രതവണ മനസ്സിലാക്കിപ്പിക്കാന്‍ ശ്രമിച്ചാലും മനസിലാകാത്തയാളാണ് മോദി എന്ന് കുറ്റപ്പെടുത്തുന്നുണ്ട്.


പാക് അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനികരുടേയും ഹെലികോപ്ടറുകളുടേയും മറ്റും സാന്നിദ്ധ്യ
ത്തിനെതിരേയും അവതാരിക ആഞ്ഞടിക്കുന്നുണ്ട്. പഴയതിനേക്കാള്‍ മോശമായ പ്രതികരണങ്ങളുണ്ടായിട്ടും മോദി പഠിച്ചില്ലെന്നും ഇന്ത്യയുടെ പല നീക്കങ്ങളും പാകിസ്താന്‍ ക്ഷമിക്കുകയാണെന്നും അവര്‍ പറയുന്നുണ്ട്. മാപ്പ് നല്‍കുന്നത് പാകിസ്താന്‍ അവസാനിപ്പിച്ചാല്‍ അതോടെ എല്ലാം തീരുമെന്നും പാകിസ്താന്‍ തുനിഞ്ഞിറങ്ങിയാല്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഇന്ത്യ അഭിമുഖീകരിക്കേണ്ടിവരുമെന്നും വീഡിയോയില്‍ യുവതി പറയുന്നു

https://www.youtube.com/watch?v=j6bOndmJJ3U

Read More >>