പറഞ്ഞ വാക്കുകള്‍ മറന്നിട്ടില്ല, വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുമില്ല; രാജ്യസംരക്ഷണമാണ് തന്റെ ചുമതലയെന്ന് പ്രധാനമന്ത്രി

നാട മുറിക്കാനും, മെഴുകുതിരി കത്തിക്കാനും വേണ്ടി മാത്രമല്ല ഞാന്‍ പ്രധാനമന്ത്രിയായതെന്നും രാജ്യത്തെ സംരക്ഷിക്കാനുള്ള ചുമതലയാണ് ജനങ്ങള്‍ എന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും മോദി പറഞ്ഞു. ഡെറാഡൂണില്‍ ചാര്‍ ദാം ഹൈവേ വികസന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

പറഞ്ഞ വാക്കുകള്‍ മറന്നിട്ടില്ല, വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുമില്ല; രാജ്യസംരക്ഷണമാണ് തന്റെ ചുമതലയെന്ന് പ്രധാനമന്ത്രി

ഡെറാഡൂണ്‍: കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ താന്‍ പറഞ്ഞതൊന്നും ഇതുവരെ മറന്നിട്ടില്ലെന്നും വ്യാജ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്കു നല്‍കിയിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. നാട മുറിക്കാനും, മെഴുകുതിരി കത്തിക്കാനും വേണ്ടി മാത്രമല്ല ഞാന്‍ പ്രധാനമന്ത്രിയായതെന്നും രാജ്യത്തെ സംരക്ഷിക്കാനുള്ള ചുമതലയാണ് ജനങ്ങള്‍ എന്നെ ഏല്‍പ്പിച്ചിരിക്കുന്നതെന്നും മോദി പറഞ്ഞു. ഡെറാഡൂണില്‍ ചാര്‍ ദാം ഹൈവേ വികസന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.


നോട്ടുനിരോധനത്തിന്റെ ദുരിതങ്ങള്‍ ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് മോദിയുടെ പ്രതികരണം. താന്‍ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ ചിലര്‍ അസ്വസ്ഥരാണ്. കള്ളപ്പണത്തിനെതിരായ ഒരു യുദ്ധത്തിന് താന്‍ തുടക്കമിട്ടിരിക്കുകയാണ്. അതിന് ജനങ്ങളുടെ അനുഗ്രഹം തേടുന്നതായും മോദി പറഞ്ഞു. നോട്ട് അസാധുവാക്കല്‍ എന്ന ഒറ്റ നടപടിയിലൂടെ കള്ളപ്പണം, തീവ്രവാദം, ലഹരിമാഫിയ, മനുഷ്യക്കടത്ത് എന്നിവയുടെ നടുവൊടിക്കാന്‍ സര്‍ക്കാരിന് സാധിച്ചെന്നും മോദി അവകാശപ്പെട്ടു.

അഴിമതിക്കാരെ ശിക്ഷിക്കുമെന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നു. അതാണിപ്പോള്‍ നടക്കുന്നത്. നോട്ടുനിരോധന തീരുമാനത്തില്‍ ജനങ്ങള്‍ക്കു പലവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും അഴിമതി വിരുദ്ധ പോരാട്ടത്തിന് അവര്‍ മുന്നിട്ടിറങ്ങിയെന്നും മോദി അഭിപ്രായപ്പെട്ടു.

നവംബര്‍ എട്ടിനു പ്രഖ്യാപിച്ച നോട്ടുനിരോധനത്തിന്റെ ഇളവുകള്‍ അവസാനിക്കാന്‍ മൂന്നു ദിവസം മാത്രമാണ് അവശേഷിക്കുന്നത്. എന്നാല്‍ ഇതോടൊപ്പം പ്രഖ്യാപിക്കപ്പെട്ട നിയന്ത്രണങ്ങള്‍ ഈമാസം 30നു ശേഷവും തുടരാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് റിപോര്‍ട്ടുകള്‍ വന്നതിനു തൊട്ടുപിന്നാലെയാണ് ന്യായീകരണം ആവര്‍ത്തിച്ചു മോദി രംഗത്തെത്തിയത്. ഒന്നും അവസാനിച്ചിട്ടില്ല, നോട്ടുനിരോധനം വെറുമൊരു തുടക്കം മാത്രമാണെന്നു കഴിഞ്ഞദിവസം നടത്തിയ മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി മുന്നറിയിപ്പു നല്‍കിയിരുന്നു.

Read More >>