70ഓളം പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്കു കൂടി നീട്ടാന്‍ ശുപാര്‍ശ

ഇതുവരെ കാലാവധി നീട്ടാത്തതും ഈമാസം 31ന് റദ്ദാവുന്നതുമായ റാങ്ക് പട്ടികകളുടെ കാലാവധിയാണു നീട്ടുക. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ചു ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്.

70ഓളം പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്കു കൂടി നീട്ടാന്‍ ശുപാര്‍ശ

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസം കൂടി നീട്ടാന്‍ മന്ത്രിസഭയുടെ ശുപാര്‍ശ. ഇതുവരെ കാലാവധി നീട്ടാത്തതും ഈമാസം 31ന് റദ്ദാവുന്നതുമായ റാങ്ക് പട്ടികകളുടെ കാലാവധിയാണു നീട്ടുക. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ചു ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്.

70ഓളം പട്ടികകളുടെ കാലാവധിയാണു നീട്ടുന്നത്. ഇതോടൊപ്പം അടുത്ത മാര്‍ച്ച് 31ന് കാലാവധി തീരുന്ന റാങ്ക് പട്ടികകളുടെ കാലാവധി മൂന്നു മാസത്തേക്കു നീട്ടാനും സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. സര്‍ക്കാര്‍ ശുപാര്‍ശയുടെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച ചേരുന്ന പിഎസ്‌സിയുടെ അടിയന്തരയോഗത്തില്‍ ഇക്കാര്യം പ്രഖ്യാപിക്കും.

കെഎസ്ഇബി മസ്ദൂര്‍, സ്റ്റാഫ് നഴ്‌സ്, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ തുടങ്ങിയ ലിസ്റ്റുകളും ഈ മാസം അവസാനം കാലാവധി തീരുന്നവയില്‍ ഉള്‍പ്പെടുന്നു. അതേസമയം, കഴിഞ്ഞദിവസം പിഎസ്‌സി യോഗം ചേര്‍ന്നെങ്കിലും സര്‍ക്കാരിന്റെ ശുപാര്‍ശ ഉണ്ടാകാതിരുന്നതിനാല്‍ റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുന്ന വിഷയം ചര്‍ച്ച ചെയ്തിരുന്നില്ല.

Read More >>