കേരളത്തില്‍ ആരു സംസാരിക്കണമെന്ന് തീരുമാനിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ല; എംടിക്കെതിരെ പ്രതികരിച്ച എഎന്‍ രാധാകൃഷ്ണനു മറുപടിയുമായി തോമസ് ഐസക്

മോദിയുടെ ഹുങ്ക് കേരളത്തില്‍ കാണിക്കാന്‍ നോക്കരുതെന്നും കേരളത്തിലെ ബിജെപി എന്താണെന്നു ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ആരു സംസാരിക്കണമെന്ന് തീരുമാനിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ല;  എംടിക്കെതിരെ പ്രതികരിച്ച എഎന്‍ രാധാകൃഷ്ണനു മറുപടിയുമായി തോമസ് ഐസക്

എംടിക്കെതിരെ പ്രതികരിച്ച ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണനു മറുപടിയുമായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. കേരളത്തില്‍ ആര് സംസാരിക്കണമെന്ന് തീരുമാനിക്കാന്‍ മാത്രം ബിജെപി വളര്‍ന്നിട്ടില്ലെന്ന് തൊമസ് ഐസക് പറഞ്ഞു. മോദിയുടെ പരിഷ്‌കാരത്തെ തുഗ്ലക്ക് പരിഷ്‌ക്കാരം എന്ന് എംടി വിശേഷിപ്പിച്ചത് കാര്യം മനസിലാക്കി തന്നെയാണെന്നും ജനങ്ങളുടെ ദുരിതത്തെ കുറിച്ച് ആര്‍ക്കും അഭിപ്രായം പറയാമെന്നും തോമസ് ഐസക് പറഞ്ഞു.

മോദിയുടെ ഹുങ്ക് കേരളത്തില്‍ കാണിക്കാന്‍ നോക്കരുതെന്നും കേരളത്തിലെ ബിജെപി എന്താണെന്നു ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. നോട്ടുനിരോധനത്തിനെതിരെ പ്രതികരിച്ച എംടി വാസുദേവന്‍ നായര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് എഎന്‍ രാധാകൃഷ്ണന്‍ ഉന്നയിച്ചത്. മോദിക്കെതിരെ പറയാന്‍ എംടിക്ക് അവകാശമില്ലെന്നും രാജ്യം മാറിയത് എംടി കാണുനില്ലെന്നും രാധാകൃഷ്ന്‍ പറഞ്ഞിരുന്നു.

ടിപി ചന്ദ്രശേഖരന്‍ വീടിനടുത്ത് കൊല്ലപ്പെട്ടപ്പോള്‍ പ്രതികരിക്കാതിരുന്ന എംടി ഇപ്പോള്‍ തുഞ്ചന്‍ പറമ്പിലിരുന്ന് പ്രതികരിക്കുന്നത് എന്തിന് വേണ്ടിയാണെന്ന് അറിയാമെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സേതുവും മോഹനവര്‍മ്മയും അഭിപ്രായം പറഞ്ഞാല്‍ ഉചിതമായിരുന്നുവെന്നും കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

Read More >>