പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ ഇനി വളരെ എളുപ്പമാണ്

പാസ്പോര്‍ട്ട്‌ ലഭിക്കാനുള്ള നൂലാമാലകളില്‍ വന്‍ഇളവുകളാണ് വിദേശകാര്യമന്ത്രാലയം ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ ഇനി വളരെ എളുപ്പമാണ്

പാസ്പോർട്ടിന് അപേക്ഷിക്കാനുള്ള മാർഗ്ഗനിർദേശങ്ങൾ ഇളവ് ചെയ്തുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങി.

വയസ്സ് തെളിയിക്കാനുള്ള രേഖകളായി ജനന സർട്ടിഫിക്കേറ്റ്, പാൻ കാർഡ്, ആധാർ കാർഡ്, പെൻഷൻ ഓർഡർ, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഐഡി കാർഡ്, പോളിസി സർട്ടിഫിക്കേറ്റുകൾ എന്നിവ ഇനി സ്വീകരിക്കും.

വേർപിരിഞ്ഞ മാതാപിതാക്കൻമാർ ഉള്ളവർക്ക് അവരിൽ ആരുടെയെങ്കിലും പേര് മാത്രം നൽകിയാൽ മതിയാകും.

വിവാഹിതരുടെ കാര്യത്തില്‍ ഇനി വിവാഹ സർട്ടിഫിക്കേറ്റും നിർബന്ധമല്ല. വിവാഹബന്ധം ഒഴിഞ്ഞവർക്കും അവര്‍ ആഗ്രഹിക്കാത്ത പക്ഷം ഇനി പങ്കാളിയുടെ പേര് നൽകേണ്ടതില്ല.സന്യാസം സ്വീകരിച്ചവർക്ക് ഇനി മാതാപിതാക്കൻമാരുടെ വിശദാംശങ്ങൾ നൽകുന്നതിനു പകരം ആത്മീയ ഗുരുവിന്റെ പേര് നൽകിയാൽ മതിയാകും.

കൂടാതെ തത്കാലിൽ അപേക്ഷിക്കുമ്പോൾ ഫീസ് പണമായി നൽകേണ്ടതില്ല. ക്യാഷ് ലെസ് ഇടപാടുകൾക്കുള്ള സൗകര്യവും ഇനി പാസ്പോർട്ട് ഓഫീസുകളിൽ ഉണ്ടാകും.

Read More >>