സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര നല്‍കുന്നത് കെഎസ്ആര്‍ടിസി അവസാനിപ്പിക്കണമെന്ന് എംഡി രാജമാണിക്ക്യം

മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചത്. ഇതുവഴി 42 കോടി രൂപയുടെ നഷ്ടം പ്രതിമാസം ഉണ്ടാകുന്നുവെന്നും എംഡി ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല സ്വകാര്യ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ഒരുകാരണവശാലും കണ്‍സഷന്‍ അനുവദിക്കാന്‍ കഴിയില്ലെന്നും രാജമാണിക്ക്യം കത്തില്‍ പറയുന്നുണ്ട്.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര നല്‍കുന്നത് കെഎസ്ആര്‍ടിസി അവസാനിപ്പിക്കണമെന്ന് എംഡി രാജമാണിക്ക്യം

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി എം.ജി.രാജമാണിക്യം. ഇക്കാര്യം സൂചിപ്പിച്ചു രാജമാണിക്ക്യം വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കി. പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയോട് ചെയത ഏറ്റവും വലിയ ദ്രോഹമാണ് സൗജന്യയാത്രയെന്നും എംഡി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് കെഎസ്ആര്‍ടിസിയില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചത്. ഇതുവഴി 42 കോടി രൂപയുടെ നഷ്ടം പ്രതിമാസം ഉണ്ടാകുന്നുവെന്നും എംഡി ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല സ്വകാര്യ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ഒരുകാരണവശാലും കണ്‍സഷന്‍ അനുവദിക്കാന്‍ കഴിയില്ലെന്നും രാജമാണിക്ക്യം കത്തില്‍ പറയുന്നുണ്ട്.


എയ്ഡഡ്, സര്‍ക്കാര്‍ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് നിയന്ത്രിതമായി സൗജന്യയാത്ര നല്‍കാമെന്നും എംഡി സൂചിപ്പിക്കുന്നു. ആഴ്ചയിലെ അഞ്ച് ദിവസങ്ങളില്‍ വിദ്യാര്‍ഥികളുടെ സൗജന്യയാത്ര മൂലം കെഎസ്ആര്‍ടിസിയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നും കനത്ത തിരക്ക് മൂലം ഒന്നരലക്ഷത്തോളം ആളുകള്‍ കെഎസ്ആര്‍സിയില്‍ കയറാതെ വരുന്നുണ്ടെന്നും രാജമാണിക്ക്യം ചുണ്ടിക്കാട്ടു്‌നു. ഭീമമായ വരുമാന നഷ്ടമാണ് ഇതുമൂലം ഉണ്ടാകുന്നതെന്നും എംഡി വെളിപ്പെടുത്തുന്നു.

കഎസ്ആര്‍ടിസി ഏറ്റെടുത്ത 228 ടേക്ക് ഓവര്‍ സര്‍വീസുകളുടെ അതേറൂട്ടില്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തു്‌നത് അവസാനിപ്പിക്കണമെന്നും രാജമാണിക്ക്യം തന്റെ കത്തില്‍ പറയുന്നു. സ്വകാര്യ ബസുകളുടെ സര്‍വീസ് 140 കിലോമീറ്ററായി നിജപ്പെടുത്തണമെന്നും സൂപ്പര്‍ ക്ലാസ് സര്‍വീസുകള്‍ സ്വകാര്യ ബസുകള്‍ക്ക് അനുവദിക്കരുതെന്നും രാജമാണിക്ക്യം ആവശ്യപ്പെടുന്നു.

Read More >>