ഹോട്ടലില്‍ മട്ടന്‍ ബിരിയാണി എന്ന പേരില്‍ വിതരണം ചെയ്യുന്നതു പട്ടിബിരിയാണിയാണെന്നു പ്രചരണം നടത്തിയ യുവാവ് അറസ്റ്റില്‍

വാട്‌സാപ്പിലൂടെ നിമിഷ നേരം കൊണ്ടു വൈറലായ മെസേജിന്റെ അടിസ്ഥാനത്തില്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ഹോട്ടലില്‍ റെയിഡ് നടത്തുകയുണ്ടായി. റെയ്ഡിനെത്തുടര്‍ന്നു ഹോട്ടല്‍ അടച്ചുപൂട്ടുകയും ചെയ്തു. അതിനുശേഷം നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ പട്ടിയിറച്ചി ഇല്ലെന്നു കണ്ടെത്തുകയായിരുന്നു.

ഹോട്ടലില്‍ മട്ടന്‍ ബിരിയാണി എന്ന പേരില്‍ വിതരണം ചെയ്യുന്നതു പട്ടിബിരിയാണിയാണെന്നു പ്രചരണം നടത്തിയ യുവാവ് അറസ്റ്റില്‍

വാട്‌സാപ്പിലൂടെ ഹൈദരാബാദിലെ ഹോട്ടലില്‍ വിതരണം ചെയ്യുന്നതു പട്ടിബിരിയാണിയാണെന്നു പ്രചരണം നടത്തിയ എംബിഎ വിദ്യാര്‍ത്ഥിയെ പോലീസ് അറസ്റ്റു ചെയ്തു. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച വലഭോജു ചന്ദ്രമോഹന്‍ ആണ് അറസ്റ്റിലായത്. ഡിസംബര്‍ 13ന് വാട്‌സാപ്പിലൂടെ ഹോട്ടലിലെ മട്ടന്‍ബിരിയാണിയില്‍ പട്ടിയിറച്ചി ഉപയോഗിക്കുന്നതായ ചന്ദ്രമോഹന്‍ രപചരണം നടത്തുകയായിരുന്നു.

വാട്‌സാപ്പിലൂടെ നിമിഷ നേരം കൊണ്ടു വൈറലായ മെസേജിന്റെ അടിസ്ഥാനത്തില്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ ഹോട്ടലില്‍ റെയിഡ് നടത്തുകയുണ്ടായി. റെയ്ഡിനെത്തുടര്‍ന്നു ഹോട്ടല്‍ അടച്ചുപൂട്ടുകയും ചെയ്തു. അതിനുശേഷം നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ പട്ടിയിറച്ചി ഇല്ലെന്നു കണ്ടെത്തുകയായിരുന്നു.


ഹോട്ടലുടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ അന്വേഷണം നടത്തിയാണ് പ്രതിയെ കുടുടക്കിയത്. തന്റെ സുഹൃത്തുക്കളെ ഭയപ്പെടുത്താനാണ് അവര്‍ സ്ഥിരമായി പോകുന്ന ഹോട്ടലിനെതിരെ ഇത്തരത്തില്‍ ഒരു പോസ്റ്റിട്ടതെന്നു ചന്ദ്രമോഹന്‍ പറഞ്ഞു. കൂട്ടുകാരെ ഭയപ്പെടുത്താന്‍ ചെയ്തത് പക്ഷേ വൈറലാവുകയായിരുന്നു.

സംഭവത്തില്‍ ചന്ദ്രമോഹനെതിരെ ഐ.പി.സി 290, 500 ഐ.ടി ആക്ടിലെ 66 (ഡി) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. പട്ടിയിറച്ചിയുടെ ചിത്ര സഹിതമായിരുന്നു ചന്ദ്രമോഹന്‍ പ്രചരണം നടത്തിയത്.

Read More >>