നോട്ടു നിരോധനത്തെ തുടര്‍ന്നു ബിജെപി നടത്തിയ വന്‍ നിക്ഷേപങ്ങളെക്കുറിച്ച് ആര് അന്വേഷിക്കുമെന്ന ചോദ്യവുമായി മായാവതി

ബിഎസ്പിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച പണം പ്രവര്‍ത്തകര്‍ നല്‍കിയ സംഭാവനകളാണെന്നും അക്കൗണ്ടിലുള്ള ഒരോചില്ലിപൈസയ്ക്കും കണക്കുണ്ടെന്നും അവര്‍ സൂചിപ്പിച്ചു. നോട്ടു നിരോധനത്തിനു ശേഷം ബിജെപിയും വന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് ആര് അന്വേഷിക്കുമെന്നും മായാവതി ചോദിച്ചു.

നോട്ടു നിരോധനത്തെ തുടര്‍ന്നു ബിജെപി നടത്തിയ വന്‍ നിക്ഷേപങ്ങളെക്കുറിച്ച് ആര് അന്വേഷിക്കുമെന്ന ചോദ്യവുമായി മായാവതി

നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു ശേഷം ബിജെപി നടത്തിയ നിക്ഷേപം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. ബിഎസ്പിയുടെ വരുമാനത്തെ സംബന്ധിച്ചുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വഷണം തന്നെയും പാര്‍ട്ടിയേയും അപകീര്‍ത്തിപ്പെടുത്താനാണെന്നും മായാവതി പറഞ്ഞു.

ബിഎസ്പിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച പണം പ്രവര്‍ത്തകര്‍ നല്‍കിയ സംഭാവനകളാണെന്നും അക്കൗണ്ടിലുള്ള ഒരോചില്ലിപൈസയ്ക്കും കണക്കുണ്ടെന്നും അവര്‍ സൂചിപ്പിച്ചു. നോട്ടു നിരോധനത്തിനു ശേഷം ബിജെപിയും വന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് ആര് അന്വേഷിക്കുമെന്നും മായാവതി ചോദിച്ചു.

നോട്ട് അസാധുവാക്കല്‍ നടപടിക്കു ശേഷം ബിഎസ്പി ഡല്‍ഹിയിലെ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരോള്‍ ബാഗ് ശാഖയില്‍ നിക്ഷേപിച്ച പണത്തെപ്പറ്റിയുള്ള വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണു മായാവതി പ്രസ്താവനയുമായി രംഗത്തെത്തിയത്. പാര്‍ട്ടിയുടെ അക്കൗണ്ടില്‍ 104 കോടി രൂപയും മായാവതിയുടെ സഹോദരന്റെ അക്കൗണ്ടില്‍ 1.43 കോടി രൂപയുമാണ് നിക്ഷേപമായെത്തിയത്. ഇത് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

Read More >>