'ഹരിത വിവാഹത്തിന്' സ്വർണസമ്മാനവുമായി മട്ടന്നൂർ നഗരസഭ; കല്യാണാഘോഷത്തിന് ഇനി ഗ്രീൻ പ്രോട്ടോക്കോൾ

പന്തൽ,അലങ്കാരങ്ങൾ, സദ്യ എന്നിവ പ്രകൃതി സൗഹൃദമായി ഒരുക്കുകയും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്യുന്നവർക്കാണ് സമ്മാനം ലഭിക്കുക. വിവാഹച്ചടങ്ങ് നടക്കുന്നതിന് ഒരാഴ്ചമുമ്പ് വരെ ഇതിനുള്ള അപേക്ഷകൾ നഗരസഭയിൽ സമർപ്പിക്കാം.

കണ്ണൂർ: സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത നഗരസഭയിലേക്കുള്ള മാറ്റത്തിനായി കല്യാണാഘോഷങ്ങൾക്ക് ഗ്രീൻ പ്രോട്ടോക്കോൾ ഏർപ്പെടുത്തി മട്ടന്നൂർ നഗരസഭ. ഇതിന്റെ ആദ്യ ഘട്ടമായി ജനുവരി 10 മുതൽ 31 വരെ നഗരസഭയിൽ നടക്കുന്ന വിവാഹച്ചടങ്ങുകൾ പരിശോധിച്ച് മികച്ച മാലിന്യരഹിത ആഘോഷത്തിന് രണ്ടുപവൻ സമ്മാനമായി നൽകും.

പന്തൽ,അലങ്കാരങ്ങൾ, സദ്യ എന്നിവ പ്രകൃതി സൗഹൃദമായി ഒരുക്കുകയും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്യുന്നവർക്കാണ് സമ്മാനം ലഭിക്കുക. വിവാഹച്ചടങ്ങ് നടക്കുന്നതിന് ഒരാഴ്ചമുമ്പ് വരെ ഇതിനുള്ള അപേക്ഷകൾ നഗരസഭയിൽ സമർപ്പിക്കാം.

വിദ്യാലയങ്ങൾ, കച്ചവട സ്ഥാപനങ്ങൾ തുടങ്ങി പൊതു ഇടങ്ങളെ മുഴുവൻ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യവും നഗരസഭയ്ക്കുണ്ട്, ഇതിനായി എല്ലാ വാർഡുകളിലും 'ഹരിത സഭകൾ' രൂപീകരിക്കാനും ജനകീയ പങ്കാളിത്തത്തോടെ തുടർനടപടികൾ സ്വീകരിക്കാനാണ് നഗരസഭ ഒരുങ്ങുന്നത്.

Read More >>