മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുകയല്ല, തിരുത്തുകയാണു വേണ്ടതെന്നു വിഎസ്

നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണമുണ്ടായതോടെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിഎസ് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു

മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുകയല്ല, തിരുത്തുകയാണു വേണ്ടതെന്നു വിഎസ്

തിരുവനന്തപുരം: നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന പോലീസ് നടപടിക്കെതിരെ വീണ്ടും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലുകയല്ല, പകരം അവരെ പറഞ്ഞുതിരുത്തുകയാണ് വേണ്ടതെന്നും വിഎസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണമുണ്ടായതോടെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിഎസ് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. വ്യാജ ഏറ്റുമുട്ടല്‍ ആണെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്.

നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ള ഭരണ-പ്രതിപക്ഷ നേതാക്കളും ഇടതുപക്ഷത്തിലേതുള്‍പ്പെടെയുള്ള സംഘടനകളും രംഗത്തുവന്നിരുന്നു. കഴിഞ്ഞമാസം 24 നാണ് നിലമ്പൂര്‍ കരുളായി വനത്തില്‍ നടന്ന പോലീസ് വേട്ടയില്‍ മാവോയിസ്റ്റുകളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടത്.

Read More >>