നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് അജിതയുടെ മൃതദേഹം സംസ്‌കരിച്ചു

പോലീസ് കാവലിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ചുരുക്കം ചിലര്‍ക്കു മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കിയത്. സൃഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഉപചാരമര്‍പ്പിക്കാന്‍ കുറുച്ചു സമയം അനുവദിച്ചിരുന്നു.

കോഴിക്കോട്: നിലമ്പൂരില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് അജിതയുടെ മൃതദേഹം സംസ്‌കരിച്ചു. വെസ്റ്റ് ഹില്‍ പൊതു ശ്മശാനത്തിലായിരുന്നു സംസ്‌കാരം. അന്ത്യോപചാരമര്‍പ്പിക്കാന്‍ നിരവധി പേരെത്തിയിരുന്നു.

പോലീസ് കാവലിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ചുരുക്കം ചിലര്‍ക്കു മാത്രമാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കിയത്. സൃഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഉപചാരമര്‍പ്പിക്കാന്‍ കുറുച്ചു സമയം അനുവദിച്ചിരുന്നു.

അജിതയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഹൈക്കോടതി ഇന്നലെ അനുമതി നല്‍കിയിരുന്നു.

Read More >>