കൊച്ചിയില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചു

അയല്‍വാസിയെ കുത്തിയെന്ന കേസില്‍ ചേരാനല്ലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഷഹീര്‍ എന്ന യുവാവാണ് മരിച്ചത്. ഇന്നു രാവിലെ സെല്ലില്‍ അവശനിലയില്‍ കണ്ടെത്തിയ ഷഹീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു

കൊച്ചിയില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചു

കൊച്ചി: കൊച്ചി ചേരാനല്ലൂരില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചു. അയല്‍വാസിയെ കുത്തിയെന്ന കേസില്‍ ചേരാനല്ലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഷഹീര്‍ എന്ന യുവാവാണ് മരിച്ചത്. ഇന്നു രാവിലെ സെല്ലില്‍ അവശനിലയില്‍ കണ്ടെത്തിയ ഷഹീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

എന്നാല്‍ കസ്റ്റഡിയിലെടുത്ത സമയത്ത് ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നതായാണ് പോലീസിന്റെ വിശദീകരണം. ഇതേതുടര്‍ന്ന് ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധയ്ക്കു വിധേയനാക്കിയിരുന്നതായും പോലീസ് പറയുന്നു.

അതേസമയം, പോലീസ് കസ്റ്റഡിയിലിരിക്കെ തന്നെയാണ് ഷഹീര്‍ മരണപ്പെട്ടതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ ഒരുതരത്തിലും ഷഹീറിനെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പോലീസിന്റെ ഭാഷ്യം. സംഭവത്തില്‍ സത്യംപുറത്തുവരണമെന്ന് ഷഹീറിന്റെ കുടുംബം ആവശ്യപ്പെട്ടു.

Read More >>