കുവൈറ്റില്‍ 15 വര്‍ഷം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളിയെ വെറുതേ വിട്ടു

പെരുമ്പാവൂര്‍ സൗത്ത് വല്ലം പറക്കുന്നന്‍ പിഎസ് കബീറിനാണ് മോചനം ലഭിച്ചത്. ഭക്ഷണപ്പൊതിയില്‍നിന്നു ലഹരി പദാര്‍ഥം കണ്ടെത്തിയെന്ന കുറ്റത്തിനായിരുന്നു കബീറിനെ കോടതി ശിക്ഷിച്ചിരുന്നത്.

കുവൈറ്റില്‍ 15 വര്‍ഷം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളിയെ വെറുതേ വിട്ടു

പെരുമ്പാവൂര്‍: കുവൈറ്റില്‍ 15 വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളിയെ അപ്പീല്‍ കോടതി വെറുതെവിട്ടു. പെരുമ്പാവൂര്‍ സൗത്ത് വല്ലം പറക്കുന്നന്‍ പിഎസ് കബീറിനാണ് മോചനം ലഭിച്ചത്. ഭക്ഷണപ്പൊതിയില്‍നിന്നു ലഹരി പദാര്‍ഥം കണ്ടെത്തിയെന്ന കുറ്റത്തിനായിരുന്നു കബീറിനെ കോടതി ശിക്ഷിച്ചിരുന്നത്.

2015 നവംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. കുവൈറ്റിലെ അഹമ്മദിയില്‍ ഡ്രൈവറായിരുന്നു കബീര്‍. അവധിക്കുശേഷം നാട്ടില്‍നിന്നു തിരികെ കുവൈറ്റിലെത്തിയപ്പോള്‍ സംശയാസ്ദമായി ബാഗില്‍ നിന്നും 100 ഗ്രാം വരുന്ന ലഹരി വസ്തു കണ്ടെത്തുകയായിരുന്നു.


ഇതേതുടര്‍ന്ന് ആന്റി നാര്‍ക്കോട്ടിക് സെല്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. കുവൈറ്റില്‍ ജോലി ചെയ്യുന്ന പോഞ്ഞാശേരി സ്വദേശിക്കു നല്‍കാനായി ബന്ധുക്കള്‍ കൊടുത്തുവിട്ട മാംസപ്പൊതിയിലായിരുന്നു ലഹരി വസ്തു ഉണ്ടായിരുന്നത്.

ഇതോടെ, 2016 ജൂണ്‍ ആറിന് കുവൈറ്റിലെ കോടതി കബീറിന് 15 വര്‍ഷത്തെ തടവും 10,000 ദിനാര്‍ പിഴയും വിധിച്ചു. ഇതിനെതിരെ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഇപ്പോള്‍ അപ്പീല്‍ കോടതി അനുകൂല വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

Read More >>