ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ക്രിസ്മസ് ദിവ്യബലിയില്‍ ഇത്തവണ മലയാളം പ്രാര്‍ത്ഥനയും

റോമില്‍ താമസിക്കുന്ന ജോളി അഗസ്റ്റിന്‍ എന്ന സ്ത്രീയാണ് മലയാളത്തിലുള്ള പ്രാര്‍ത്ഥന നടത്തുന്നത്. ഇതിനുള്ള മറുപടി ലത്തീന്‍ഭാഷയില്‍ ഗായക സംഘത്തിനൊപ്പം ചേര്‍ന്ന് വിശ്വാസികള്‍ ഏറ്റുപാടും. ലോകത്തുള്ള കുട്ടികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടിയായിരിക്കും ജോളിയുടെ പ്രാര്‍ത്ഥന.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ക്രിസ്മസ് ദിവ്യബലിയില്‍ ഇത്തവണ മലയാളം പ്രാര്‍ത്ഥനയും

വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ക്രിസ്മസ് ദിവ്യബലിയില്‍ ഇത്തവണ മലയാളം പ്രാര്‍ത്ഥനയും. ദിവ്യബലിയില്‍ നടത്തപ്പെടുന്ന അഞ്ചു ഭാഷകളിലുള്ള പ്രാര്‍ത്ഥനകളില്‍ ഒന്നായാണ് മലയാളം ഇടംപിടിച്ചിരിക്കുന്നത്. ഇംഗ്ലീഷ്, അറബിക്, റഷ്യന്‍ എന്നീ ക്രമത്തിലുള്ള പ്രാര്‍ത്ഥനയില്‍ നാലാമതായിട്ടാകും മലയാളം.

റോമില്‍ താമസിക്കുന്ന ജോളി അഗസ്റ്റിന്‍ എന്ന സ്ത്രീയാണ് മലയാളത്തിലുള്ള പ്രാര്‍ത്ഥന നടത്തുന്നത്. ഇതിനുള്ള മറുപടി ലത്തീന്‍ഭാഷയില്‍ ഗായക സംഘത്തിനൊപ്പം ചേര്‍ന്ന് വിശ്വാസികള്‍ ഏറ്റുപാടും. ലോകത്തുള്ള കുട്ടികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടിയായിരിക്കും ജോളിയുടെ പ്രാര്‍ത്ഥന.

വത്തിക്കാന്‍ സമയം രാത്രി 9.30നാണ് (ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ 2 മണി) ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ പത്രോസിന്റെ ബസലിക്കയില്‍ ക്രിസ്മസ് ദിവ്യബലി നടക്കുന്നത്. തിരുകര്‍മ്മങ്ങളുടെ തത്സമയ സംപ്രേഷണം www.youtube.vatican.va എന്ന ലിങ്കില്‍ ലഭ്യമാണ്.

Read More >>