കാണാം,നമ്മുടെ നായകന്മാരെ കോര്‍ത്തിണക്കിയ ഒരു സൂപ്പര്‍ റീമിക്സ് ഗാനം

തമിഴ് ചലച്ചിത്രമായ മാരിയിലെ സൂപ്പര്‍ ഹിറ്റ്‌ ഗാനത്തിന്‍റെ റീമിക്സ് വേര്‍ഷനാണ് ഇത്. ദ്രുതതാളവും ചടുലവേഗതയുമുള്ള ഈ ഗാനത്തിന്‍റെ റീമിക്സില്‍ മലയാളത്തിന്‍റെ എല്ലാ നായകന്മാരുടെയും നൃത്തരംഗങ്ങള്‍ അതിശയിപ്പിക്കുന്ന രീതിയില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്.

കാണാം,നമ്മുടെ നായകന്മാരെ കോര്‍ത്തിണക്കിയ ഒരു സൂപ്പര്‍ റീമിക്സ് ഗാനം

മലയാള സിനിമയിലെ എല്ലാ നായകന്മാരും ഒന്നിച്ച് അണിനിരക്കുന്ന ഒരു ഗാനം കണ്ടിട്ടുണ്ടോ,അതും ചടുലവേഗത്തില്‍? ഇല്ലെങ്കില്‍ അങ്ങനെയൊന്നു ബൊളിവിയ റീമിക്സ് ചാനലിന്‍റെ ഈ റീമിക്സ് ഗാനത്തില്‍ കാണാം.

തമിഴ് ചലച്ചിത്രമായ മാരിയിലെ സൂപ്പര്‍ ഹിറ്റ്‌ ഗാനത്തിന്‍റെ റീമിക്സ് വേര്‍ഷനാണ് ഇത്. ദ്രുതതാളവും ചടുലവേഗതയുമുള്ള ഈ ഗാനത്തിന്‍റെ റീമിക്സില്‍ മലയാളത്തിന്‍റെ എല്ലാ നായകന്മാരുടെയും നൃത്തരംഗങ്ങള്‍ അതിശയിപ്പിക്കുന്ന രീതിയില്‍ കോര്‍ത്തിണക്കിയിട്ടുണ്ട്.

മമ്മൂട്ടി, മോഹന്‍ലാല്‍, ശ്രീനിവാസന്‍, സുരേഷ്ഗോപി, ദിലീപ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങി ദുല്‍ക്കര്‍ സല്‍മാന്‍, പ്രിഥ്വിരാജ്, ഫഹദ് ഫാസില്‍, നിവിന്‍ പോളി തുടങ്ങിയവരുടെയും വിവിധ സിനിമകളിലെ നൃത്തരംഗങ്ങള്‍ മനോഹരമായി ചിട്ടപ്പെടുത്തിതാണ് ഈ മാരിയുടെ ഈ റീമിക്സ് വേര്‍ഷന്‍.

ധനുഷിന്‍റെ ഈ ഫാസ്റ്റ് നമ്പര്‍ ചിട്ടപ്പെടുത്താന്‍ മാരിയുടെ നൃത്തസംവിധായകന്‍ പോലും ഇത്രയും മിനക്കെട്ടിട്ടുണ്ടാകില്ല.