2016-റൗണ്ടപ്പ്; ലോകത്തെ പ്രധാന സംഭവവികാസങ്ങള്‍

2016 അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കവെ ലോകമാകെ ഈ വര്‍ഷം നടന്ന പ്രധാന സംഭവങ്ങളിലേക്ക്...

2016-റൗണ്ടപ്പ്; ലോകത്തെ പ്രധാന സംഭവവികാസങ്ങള്‍

ജനുവരി
1- പുതുവല്‍സരാഘോഷം നടക്കുന്നതിനിടെ ദുബായിലെ 63 നില കെട്ടിടത്തില്‍ അഗ്നിബാധയുണ്ടായി
1- മിസിസിപ്പി നദിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 31 പേര്‍ മരിച്ചു.
2- ഷിയ പുരോഹിതന്‍ ഷെയ്ക്ക് നിമര്‍ അല്‍ അടക്കം 47 പേരെ ഭീകരവാദം ആരോപിച്ച് സൗദി അറേബ്യ വധിച്ചു.
5- ഒരൊറ്റ ഇന്നിംഗ്‌സില്‍ 1000 റണ്‍സ് നേടുന്ന ആദ്യ ബാറ്റ്‌സ്മാനായി മുംബൈ സ്‌കൂള്‍ വിദ്യാര്‍ഥിയായ 15കാരന്‍ പ്രണവ് ധന്തവാദെ.
6- തങ്ങള്‍ വിജയകരമായി ആണവായുധം പരീക്ഷിച്ചതായി ഉത്തര കൊറിയ അവകാശപ്പെട്ടു.

14- അമേരിക്കയില്‍ ആറാമത്തെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നതിനുള്ള സംവാദം ആരംഭിച്ചു.
15- ബര്‍ക്കിനോ ഫാസോയില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു.
18- ലോകജനസംഖ്യയുടെ പകുതിയുടെ വരുമാനത്തിന് തുല്യമായി സമ്പാദ്യമുള്ള ലോകത്തെ 62 ധനവാന്‍മാരുടെ പട്ടിക ഓക്‌സാം പുറത്തുവിട്ടു.
19- 25 വര്‍ഷത്തിനിടെ ചൈനയുടെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളര്‍ച്ച (6.9 ശതമാനം) രേഖപ്പെടുത്തി.
23- അമേരിക്കയിലെ 80 സംസ്ഥാനങ്ങളില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ചയുണ്ടായി. ന്യൂയോര്‍ക്കില്‍ 30 ഇഞ്ച്, വാഷിംഗ്ടണില്‍ 28 ഇഞ്ച് മഞ്ഞുവീഴ്ചയുണ്ടായി. 15 പേര്‍ മരിച്ചു.
23-സിക്ക വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് കൊളംബിയ, ഇക്വഡോര്‍, എല്‍ സാല്‍വഡോര്‍, ജമൈക്ക എന്നീ രാജ്യങ്ങള്‍ അവിടുത്തെ സ്ത്രീകളോട് രണ്ട് വര്‍ഷത്തക്ക് ഗര്‍ഭധാരണം നീട്ടിവെയ്ക്കാന്‍ ആവശ്യപ്പെട്ടു.
30-ബൊക്കോ ഹറാം തീവ്രവാദികള്‍ നൈജീരിയയിലെ മൈദുഗുരിക്കടുത്ത് നടത്തിയ ആക്രമണത്തില്‍ 65 പേര്‍ കൊല്ലപ്പെട്ടു. 136 പേര്‍ക്ക് പരുക്കേറ്റു

ഫെബ്രുവരി
1- മോശം കാലാവസ്ഥയേത്തുടര്‍ന്ന് ചൈനയില്‍ 100,000 വിനോദ സഞ്ചാരികള്‍ റെയില്‍ വേ സ്‌റ്റേഷനില്‍ കുടുങ്ങി.
2- അമേരിക്കയിലെ ടെക്‌സാസില്‍ ആദ്യ സിക വൈറസ് ബാധ സ്ഥിരീകരിച്ചു. ടെക്‌സാസില്‍ തന്നെ ലൈംഗിക ബന്ധത്തിലൂടെ പിടികൂടിയ വൈറസ് ബാധ സ്ഥരീകരിച്ചു.
3-10 ലക്ഷം കുടുംബങ്ങള്‍ക്ക് ഊര്‍ജം ലഭിക്കുന്നതിന് നിര്‍മിച്ച ലോകത്തെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റ് ഔര്‍സാസാട്ടെയില്‍ മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന്‍ ഉദ്ഘാടനം ചെയ്തു.
5- ബംഗ്ലാദേശ് ബാങ്കിംഗ് കോഡുകള്‍ ഉപയോഗിച്ച് കമ്പ്യൂട്ടര്‍ ഹാക്കര്‍മാര്‍ ന്യൂയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വ് ബാങ്കില്‍ നിന്നും 81 മില്യണ്‍ ഡോളര്‍ മോഷ്ടിച്ചു.
9-ജര്‍മനിയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു.
10-വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ 100 മാളുകള്‍ അടച്ചുപൂട്ടാന്‍ വെനീസുലയിലെ ഗവണ്‍മെന്റ് ആവശ്യപ്പെട്ടു.
11-മെക്‌സിക്കോയിലെ മോണ്ടെറി ജയിലില്‍ അന്തേവാസികള്‍ ചേരിതിരിഞ്ഞ് നടത്തിയ ഏറ്റുമുട്ടലില്‍ 52 പേര്‍ മരിച്ചു.
12- ഫ്രാന്‍സിസ് മാര്‍പ്പാപ്പ പാത്രിയാര്‍ക്കീസ് കിറിലിനെ ഹവാനയിലെത്തി സന്ദര്‍ശിച്ചു. 1,000 വര്‍ഷത്തിനിടെ കത്തോലിക്ക സഭയുടേയും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടേയും നേതാക്കന്‍മാര്‍ പരസ്പരം നടത്തിയ ആദ്യ കൂടിക്കാഴ്ചയാണിത്.
13- ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ അഫ്‌സല്‍ ഗുരുവിന്റെ ചരമ വാര്‍ഷികം ആചരിക്കവേ വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റുചെയ്തു.
17-തുര്‍ക്കിയിലെ അംഗാരയില്‍ കുര്‍ദിഷ് തീവ്രവാദികള്‍ നടത്തിയ കാര്‍ ബോംബാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു.
18- മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ചോദ്യം ചെയ്തു.
20-അമേരിക്കയിലെ മിഷിഗണില്‍ തോക്കുധാരി നടത്തിയ വെടിവെയ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു
20-മണിക്കൂറില്‍ 296 കിലോമീറ്റര്‍ വേഗതയില്‍ വീശിയ കാറ്റില്‍ 29 പേര്‍ ഹാംമ്‌ഷെയറില്‍ കൊല്ലപ്പെട്ടു.
21-സിറിയന്‍ നഗരങ്ങളായ ഹോംസ്, ദമാസ്‌കസ് എന്നിവിടങ്ങളില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തിയ ബോംബാക്രമണങ്ങളില്‍ 140 പേര്‍ കൊല്ലപ്പെട്ടു.
24- എട്ടാം നൂറ്റാണ്ടിലെ മുസ്ലീം ശവക്കല്ലറകള്‍ ഫ്രാന്‍സില്‍ കണ്ടെത്തി.
28- റഷ്യയിലെ വോര്‍ക്കുട്ടയിലെ ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ 5 രക്ഷാപ്രവര്‍ത്തകരുള്‍പ്പെടെ 36 പേര്‍ മരിച്ചു.

മാര്‍ച്ച്
2-ദുബായ് മുതല്‍ ഓക്‌ലന്റ് വരെ 14,200 കിലോമീറ്റര്‍ ദൂരം 17 മണിക്കൂര്‍, 15 മിനിറ്റ് സമയത്തില്‍ സഞ്ചരിച്ച് എമിറേറ്റ്‌സ് എ380 ചരിത്രം കുറിച്ചു. ഒരു വിമാനത്താവളത്തില്‍പ്പോലും ഇറങ്ങാതെയായിരുന്നു യാത്ര.
5-സോമാലിയയിലെ മൊഗദിഷുവില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളില്‍ 150 അല്‍ ഷഹാബ് ഭീകരവാദികള്‍ കൊല്ലപ്പെട്ടു.
13- തുര്‍ക്കിയിലെ അങ്കാരയിലുണ്ടായ ചാവേറാക്രമണത്തില്‍ 37 പേര്‍ കൊല്ലപ്പെട്ടു.
20-1928ന് ശേഷം ക്യൂബ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റായി ബരാക് ഒബാമ മാറി.
22-ബ്രസല്‍സിലെ സാവെന്റം വിമാനത്താവളത്തിലും മാല്‍ബീക്ക് മെട്രോ സ്‌റ്റേഷനിലുമുണ്ടായ ചാവേറാക്രമണങ്ങളില്‍ 28 പേര്‍ കൊല്ലപ്പെട്ടു. 260 പേര്‍ക്ക് പരുക്കേറ്റു. ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു.
24-സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കുറ്റത്തിന് ഇംഗ്ലീഷ്‌
ഫുട്‌ബോള്‍ താരം ആഡം ജോണ്‍സനെ ആറ് വര്‍ഷ തടവിന് ശിക്ഷിച്ചു
25-ഇറാഖിലെ ഇസ്‌ക്കന്തരിയയില്‍ ഫുട്‌ബോള്‍
കളിക്കിടെ ഐസിസ് നടത്തിയ ചാവേറാക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു.
27-പാക്കിസ്താനിലെ ലാഹോറില്‍ നടന്ന ഭീകരാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു.

ഏപ്രില്‍
3-ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് വെസ്റ്റിന്‍ഡീസ് ഐസിസി ലോക ട്വന്റി ട്വന്റി കിരീടം നേടി.
6-പണം കൊടുത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ഫ്രാന്‍സില്‍ നിരോധിച്ചു
7-ഏറ്റവും ദൈര്‍ഘ്യം കൂടിയ പെരുമ്പാമ്പിനെ മലേഷ്യയിലെ പെനാംഗില്‍ കണ്ടെത്തി (26 അടി നീളം)
10-കൊല്ലം ജില്ലയിലെ പുറ്റിങ്ങ്ല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ 100ലധികം പേര്‍ മരിച്ചു. 400 പേര്‍ക്ക് പരുക്കേറ്റു.

മെയ്
8-ലണ്ടന്‍ മേയറായി സാദിഖ് ഖാനെ തിരഞ്ഞെടുത്തു. ഒരു പാശ്ചാത്യ രാജ്യത്ത് ആദ്യ മുസ്ലീം മേയറായി തിരഞ്ഞെടുക്കപ്പെടുന്ന ബഹുമതിക്ക് സാദിഖ് അര്‍ഹനായി.
9- ഇന്ത്യയിലെ ഒരു വന്ധ്യതാ നിവാരണ കേന്ദ്രത്തില്‍ 70കാരി അമ്മയായി.
21- പാക്കിസ്താനില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ അഫ്ഗാന്‍ താലിബാന്‍ നേതാവ് മുല്ല അക്തര്‍ മുഹമ്മദ് മന്‍സൂര്‍ കൊല്ലപ്പെട്ടു.
21- പാരീസില്‍ നിന്ന് കെയ്‌റേയ്ക്ക് പോകുകയായിരുന്ന ഈജിപ്ത് എയര്‍ലൈന്‍സിന്റെ എംഎസ് 804 വിമാനം മെഡിറ്ററേനിയന്‍ പ്രദേശത്ത് വെച്ച് കാണാതായി.
27-കുടിയേറ്റക്കാരുമായി യാത്ര ചെയ്യുകയായിരുന്ന മൂന്ന് കപ്പലുകള്‍ മൂന്ന് ദിവസങ്ങളിലായി മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി 700 പേര്‍ മരിച്ചു.

ജൂണ്‍
1-സ്വിറ്റ്‌സര്‍ലന്റിലെ ഗോതാര്‍ഡില്‍ 57 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള് ഭൂഗര്‍ഭപാത പൂര്‍ത്തായി. ഇതാണ് ലോകത്തെ ഏറ്റവും നീളമുള്ള തുരങ്കം.
3- ഫ്രാന്‍സിലും ജര്‍മനിയിലും ഒരാഴ്ച നീണ്ടു നിന്ന കനത്ത മഴയില്‍ 10 പേര്‍ മരിച്ചു.
7-ഇസ്താംബുളിലുണ്ടായ കാര്‍ ബോംബാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു.
12- ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരന്‍ ഫ്‌ളോറിഡയിലെ ക്ലബ്ബില്‍ നടത്തിയ വെടിവെയ്പില്‍ 49 പേര്‍ കൊല്ലപ്പെട്ടു. 53 പേര്‍ക്ക് പരുക്കേറ്റു.
16-ബ്രിട്ടീഷ് എംപിയായിരുന്ന ജോ കോക്‌സ് ബ്രിസ്റ്റലില്‍ വെടിയേറ്റ് മരിച്ചു.
20-റോമില്‍ ആദ്യ വനിതാ മേയറായി വെര്‍ജീനിയ റാഗിയെ തിരഞ്ഞെടുത്തു.
23-യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനുള്ള വോട്ടെടുപ്പ് ബ്രിട്ടനില്‍ നടന്നു.
23-കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും അമേരിക്കയിലെ വെര്‍ജീനിയയില്‍ 24 പേര്‍ കൊല്ലപ്പെട്ടു.
28-ഇസ്താംബുളിലെ അത്താത്തുര്‍ക്ക് വിമാനത്താവളത്തില്‍ നടന്ന ചാവേറാക്രമണത്തിലും വെടിവെയ്പിലും 42 പേര്‍ കൊല്ലപ്പെട്ടു. 200 പേര്‍ക്ക് പരുക്കേറ്റു.

ജുലൈ
1-ധാക്കയിലെ റസ്റ്റോറന്റില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പോലീസുകാരുള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടു.
2- ബാഗ്ദാദില്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളില്‍ 125 പേര്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തമേറ്റടുത്തു.
5-നാസയുടെ ജൂണോ എന്ന ബഹിരാകാശ വാഹനം വ്യാഴത്തിന്റെ ഭ്രമണപഥത്തിലെത്തി.
6- കാമുകിയെ കൊലപ്പെടുത്തിയ കുറ്റത്തിന് ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റ് ഓസ്‌കാര്‍ പിസ്റ്റോറിയസിനെ 6 വര്‍ഷം തടവിന് ശിക്ഷിച്ചു.
6-നിയാന്റിക്കിന്റെ മൊബൈല്‍ ഗെയിം പോക്കിമോന്‍ ഗോ പുറത്തിറക്കി.
9-അമേരിക്കയിലെ ഡള്ളാസില്‍ തോക്കുധാരി നടത്തിയ വെടിവെയ്പില്‍ അഞ്ച് പോലീസുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.
15-തുര്‍ക്കി ഭരണകൂടത്തെ അട്ടിമറിക്കുള്ള സൈന്യത്തിന്റെ ശ്രമം പരാജയപ്പെട്ടു. 300 പേര്‍ കൊല്ലപ്പെട്ടു. 6,000 പേര്‍ അറസ്റ്റിലായി.
23-കാബൂളില്‍ നടന്ന ചാവേറാക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടു.
30-ടെക്‌സാസിന് സമീപം എയര്‍ ബലൂണ്‍ വൈദ്യുതക്കമ്പിയില്‍ തട്ടിയുണ്ടായ അപകടത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു.

ഓഗസ്റ്റ്
9-ഇറോം ഷര്‍മിള 16 വര്‍ഷമായി തുടര്‍ന്നുവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.
12-ഫ്രാന്‍സിലെ കെയ്ന്‍സ് ബീച്ചില്‍ ബുര്‍ക്കിനി ധരിച്ച് പ്രവേശിക്കുന്നത് നിരോധിച്ചു.
16-കാലിഫോര്‍ണിയയിലുണ്ടായ വന്‍ അഗ്നിബാധയില്‍ 15,000 ഏക്കറുകള്‍ കത്തിപ്പോയി. 82,000 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
20-തുര്‍ക്കി നഗരമായ ഗാസിയാന്‍ടിപ്പിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടു.
24-ഇറ്റലിയിലുണ്ടായ ഭൂകമ്പത്തില്‍ 268 പേര്‍ കൊല്ലപ്പെട്ടു. 400 പേര്‍ക്ക് പരുക്കേറ്റു.

സെപ്റ്റംബര്‍
7-ബ്രസീലിലെ റിയോഡി ജനീറോയില്‍ പാരാലിമ്പിക്‌സ് ആരംഭിച്ചു.
17-ന്യൂയോര്‍ക്കിന് സമീപമുണ്ടായ ഭീകരാക്രമണത്തില്‍ 29 പേര്‍ക്ക് പരുക്കേറ്റു.
21-600 കുടിയേറ്റക്കാരേയും വഹിച്ചുകൊണ്ടുപോകുകയായിരുന്ന ഈജിപ്ഷ്യന്‍ തീരത്ത് മുങ്ങി. 163 യാത്രക്കാരെ മാത്രമേ രക്ഷിക്കാനായുള്ളു.
25-ലോകത്തെ ഏറ്റവും വലിയ റേഡിയോ ടെലസ്‌കോപ്പ് (500 മീറ്റര്‍ വീതി) ചൈനയിലെ ഗ്യൂസോ പ്രവിശ്യയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
26-ഹോസ്ട്ര സര്‍വകലാശാലയില്‍ വെച്ച് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ഹിലാരി ക്ലിന്റണും ഡൊണാള്‍ഡ് ട്രംപുമായി ആദ്യത്തെ സംവാദം നടത്തി.

ഒക്ടോബര്‍
3-ജപ്പാന്‍ സ്വദേശിയായ യോഷിനോരി ഒഹ്‌സുമിക്ക് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടി.
7-കൊളംബിയ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസ് സമാധാനത്തിനുളള നൊബേല്‍ സമ്മാനം നേടി.
8-യെമനിലെ സാനയിലുണ്ടായ വ്യോമാക്രമണത്തില്‍ 140 പേര്‍ കൊല്ലപ്പെട്ടു.
10-ഒലിവര്‍ ഹാര്‍ട്ട്, ബെംഗ്ത് ഹോംംസ്‌ട്രോം എന്നിവര്‍ക്ക് സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു.
24-പാക്കിസ്താനിലെ ക്വെറ്റയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 117 പേര്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്വമേറ്റെടുത്തു.

നവംബര്‍
8- റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തു.
8- ഇന്ത്യന്‍ ഗവണ്‍മെന്റ് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചു.
14- ന്യൂസിലന്റിലെ കെയ്‌ക്കോറയിലുണ്ടായ ഭൂകമ്പത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.
28-ബ്രസീല്‍ ഫുട്‌ബോള്‍ താരങ്ങളേയും മാധ്യമപ്രവര്‍ത്തകരേയും വഹിച്ചുകൊണ്ടുപോയ വിമാനം തകര്‍ന്നുവീണ് 71 പേര്‍ കൊല്ലപ്പെട്ടു.

ഡിസംബര്‍
2- ന്യൂസിലന്റിലെ ഓക്‌ലാന്റില്‍ ഡാന്‍സിംഗ് പാര്‍ട്ടിക്കുനേരെയുണ്ടായ വെടിവെയ്പില്‍ 36 പേര്‍ കൊല്ലപ്പെട്ടു,
4- എട്ട് വര്‍ഷം രാജ്യം ഭരിച്ച ന്യൂസിലന്റ് പ്രധാനമന്ത്രി ജോണ്‍ കീ രാജിവെച്ചു.
7- ഭരണഘടന പരിഷ്‌കരിക്കാനുള്ള ബില്‍ പരാജയപ്പെട്ടതോടെ ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റിയോ റെന്‍സി രാജിവെച്ചു.
7- പാക്കിസ്താന്‍ വിമാനം ഇസ്ലാമാബാദില്‍ തകര്‍ന്നുവീണ് 48 പേര്‍ മരിച്ചു.
7- ഇന്തോനേഷ്യയിലെ ആക്കേ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ 97 പേര്‍ കൊല്ലപ്പെട്ടു.
10-ഇസ്താംബൂളിലെ ഒരു സ്റ്റേഡിയത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു.
11- ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിലുണ്ടായ ബോംബാക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു.
19-മദ്യമാണെന്ന് കരുതി ലോഷന്‍ കഴിച്ച് സൈബിരീയയില്‍ 48 പേര്‍ കൊല്ലപ്പെട്ടു.
19-തുര്‍ക്കിയിലെ റഷ്യന്‍ അംബാസഡര്‍ അങ്കാരയില്‍ വെടിയേറ്റുമരിച്ചു.
19- ക്രിസ്മസ് പരിപാടിക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ബെര്‍ലിനില്‍ 12 പേര്‍ കൊല്ലപ്പെട്ടു.